Showing posts with label സിനിമ. Show all posts
മമ്മൂട്ടിയെന്നെ കൊല്ലട്ടെ, അപ്പോഴറിയാം : തിലകന്

കുറേ ഫാന്‍സിനെ വച്ച് ഒരാഴ്ചയ്ക്കകം തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയയാളാണ് മമ്മൂട്ടിയെന്ന് നടന് തിലകന്. ‘അദ്ദേഹം എന്നെ കൊല്ലട്ടെ, അപ്പോഴറിയാം കേരളം എങ്ങനെ ചലിക്കുമെന്ന്’ - തിലകന് പറയുന്നു. ഒരു പ്രമുഖ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് തിലകന്റെ ഈ വെളിപ്പെടുത്തല്‍.“തിലകനെ കൊല്ലുമെന്ന് കുറേ ഫാന്‍സിനെ വച്ച് ഭീഷണിപ്പെടുത്തിയയാളാണ് മമ്മൂട്ടി. ഒരാഴ്ചയ്ക്കകം കൊല്ലുമെന്നാണ് പറഞ്ഞത്. ഇതുവരെ കൊന്നില്ല. അദ്ദേഹം കൊല്ലട്ടെ, അപ്പോഴറിയാം കേരളം എങ്ങനെ ചലിക്കുമെന്ന്. അദ്ദേഹത്തിന് ആരെയും കൊല്ലാനൊന്നും അവകാശമില്ല. കൊല്ലുമെന്ന് പറഞ്ഞതിന് പൊലീസ് സ്റ്റേഷനില്‍ പോയി ഞാന്‍ പരാതി കൊടുത്തത് പത്രങ്ങളിലും ചാനലുകളിലുമൊക്കെ വന്നതാണ്. എന്നിട്ടും മമ്മൂട്ടി ശബ്ദിച്ചില്ല. എന്താണതിന് കാരണം?” - തിലകന്
ചോദിക്കുന്നു.
“എനിക്കു മാത്രമല്ല മമ്മൂട്ടിയോടു വിരോധം. സുരേഷ് ഗോപിക്ക് വിരോധമുണ്ട്. മരിച്ചുപോയ മുരളിക്ക് വിരോധമുണ്ടായിരുന്നു. ഈ രണ്ടുപേരും എന്നോട് തുറന്നു പറഞ്ഞിട്ടുണ്ട്. സുരേഷ് ഗോപി ഇപ്പോള്‍ ഇത് തുറന്നുപറയാന്‍ തയ്യാറാകാത്തതെന്തെന്ന് എനിക്കു മനസിലാകുന്നില്ല. തുറന്നു പറഞ്ഞില്ലെങ്കില്‍ സിനിമ നന്നാകില്ല. സിനിമയുടെ ശവപ്പെട്ടിയില്‍ സൂപ്പര്‍താരങ്ങള്‍ ഓരോ ആണിയും അടിച്ചുകൊണ്ടിരിക്കുകയാണ്” - തിലകന് പറയുന്നു.മമ്മൂട്ടിയെക്കുറിച്ച് വളരെ രൂക്ഷമായി പ്രതികരിക്കുന്ന തിലകന് പക്ഷേ മോഹന്‍ലാലിനെക്കുറിച്ച് ഈ അഭിമുഖത്തില്‍ സോഫ്റ്റായാണ് സംസാരിക്കുന്നത്. “മമ്മൂട്ടി പെരുമാറിയിട്ടുള്ളതുപോലെ ഇന്നുവരെ മോഹന്‍ലാല്‍ എന്നോടു പെരുമാറിയിട്ടില്ല. ലാല്‍ എന്നോട് വളരെ സ്നേഹമായിട്ടും നീതിയായിട്ടുമാണ് പെരുമാറിയിട്ടുള്ളത്. മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞുകേട്ടിട്ടുള്ള പല കാര്യങ്ങളും ഞാന്‍ വിശ്വസിക്കുന്നില്ല” - തിലകന് വ്യക്തമാക്കുന്നു
Tags:
സിനിമ
പോക്കിരിരാജയ്ക്ക് ശേഷം സീനിയേഴ്സ്

പോക്കിരി രാജയെന്ന തകര്‍പ്പന്‍ ഹിറ്റുമായി അരങ്ങേറ്റം ഗംഭീരമാക്കിയ സംവിധായകന് വൈശാഖ് തന്റെ രണ്ടാം ചിത്രത്തിന്റെ ജോലികളിലേക്ക് കടക്കുന്നു. മമ്മൂട്ടി-പൃഥ്വി ടീമിനെ ഒന്നിപ്പിച്ച പോക്കിരി രാജയ്ക്ക് ശേഷം മറ്റൊരു മള്‍ട്ടി സ്റ്റാര്‍ ചിത്രം തന്നെയാണ് ഈ സംവിധായകന്റെ മനസ്സിലുള്ളത്. മോളിവുഡിലെ നാല് മുന്‍നിര നടന്മാരെ വെച്ച് സീനിയേഴ്സ് എന്ന പേരില്‍ ഒരു കോമഡി ചിത്രമൊരുക്കാനാണ് വൈശാഖിന്റെ പ്ലാന്‍. സച്ചി-സേതു ടീം തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ രണ്ട് നായികമാരുണ്ടാവും. ബിഗ് ബജറ്റില്‍ ഒരുക്കുന്ന സീനിയേഴ്സിന്റെ നിര്‍മാണം വൈശാഖ രാജനാണ് ഏറ്റെടുത്തിരിയ്ക്കുന്നത്. അതേ സമയം പോക്കിരി രാജ ബോക്സ് ഓഫീസില്‍ പണം വാരുകയാണ്. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും തകര്‍പ്പന്‍ കളക്ഷന്‍ റിപ്പോര്‍ട്ടാണ് ചിത്രത്തിന് ലഭി്യ്ക്കുന്നത്. 22 ദിവസത്തിനുള്ളില്‍ 13 കോടിയോളം ഗ്രോസ് കളക്ഷന്‍ വന്നിട്ടുണ്ട്. 20 ദിവസത്തിനുള്ളില്‍ എല്ലാ മെട്രോ സിറ്റികളിലും 40 ലക്ഷം കളക്ഷന്‍ നേടിയെന്ന റെക്കാര്‍ഡും പോക്കിരി രാജയ്ക്ക് ഇനി അവകാശപ്പെടാം.
Tags:
സിനിമ
തെലുങ്ക് താരങ്ങള്‍ ട്വന്റി 20 പോരാട്ടത്തിന്
സിനിമാതാരങ്ങളും ട്വന്റി 20 ക്രിക്കറ്റ് കളിക്കാനിറങ്ങുന്നു. കേരളത്തിലല്ല, ആന്ധ്രപ്രദേശിലെ നടന്മാരാണ് ക്രിക്കറ്റ് കളിക്കാനിറങ്ങുന്നത്. താരങ്ങളുടെ സംഘടനയായ 'മാ' (മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷന്)യുടെ നേതൃത്വത്തിലാണ് ടൂര്‍ണമെന്റ്. ജൂണ്‍ 13ന് രാവിലെ 9ന് ആരംഭിക്കുന്ന മാച്ചുകള്‍ രാത്രി 11 വരെ നീണ്ടു നില്ക്കും. ഒന്നാം റൌണ്ടും സെമിയും ഫൈനലുമെല്ലാം ഒറ്റ ദിവസം. ഹൈദരാബാദിലെ ലാല്ബഹാദൂര്ശാസ്ത്രി സ്റ്റേഡിയമാണ് വേദി.
നാലു ടീമുകളാണ് ആകെയുള്ളത്. ചിരഞ്ജീവി ക്യാപ്ടനായ ചിരു ചീറ്റാസ്, നാഗര്ജ്ജു ന ക്യാപ്ടനായ നാഗ് കിംഗ്സ്, ബാലകൃഷ്ണ ക്യാപ്ടനായ ബാലയ്യ ലയണ്‍സ്, വെങ്കിടേഷ് നായകനായ വെങ്കിവാറിയേഴ്സ്. അമ്മാവനായ ചിരഞ്ജിവിയുടെ ടീമിലാണ് അല്ലു അര്ജ്ജുനന്. 'മാ'യ്ക്ക് സ്വന്തമായി ഒരു ആസ്ഥാനമന്ദിരം പണിയുന്നതിനും സംഘടനയിലെ സീനിയര്‍ അംഗങ്ങളെ സഹായിക്കുന്നതിനുമുള്ള ഫണ്ട് ശേഖരിക്കാനാണ് തെലുങ്ക്താരങ്ങള് ബാറ്റും ബാളുമായി മൈതാനത്തിലിറങ്ങുന്നത്.
നാലു ടീമുകളാണ് ആകെയുള്ളത്. ചിരഞ്ജീവി ക്യാപ്ടനായ ചിരു ചീറ്റാസ്, നാഗര്ജ്ജു ന ക്യാപ്ടനായ നാഗ് കിംഗ്സ്, ബാലകൃഷ്ണ ക്യാപ്ടനായ ബാലയ്യ ലയണ്‍സ്, വെങ്കിടേഷ് നായകനായ വെങ്കിവാറിയേഴ്സ്. അമ്മാവനായ ചിരഞ്ജിവിയുടെ ടീമിലാണ് അല്ലു അര്ജ്ജുനന്. 'മാ'യ്ക്ക് സ്വന്തമായി ഒരു ആസ്ഥാനമന്ദിരം പണിയുന്നതിനും സംഘടനയിലെ സീനിയര്‍ അംഗങ്ങളെ സഹായിക്കുന്നതിനുമുള്ള ഫണ്ട് ശേഖരിക്കാനാണ് തെലുങ്ക്താരങ്ങള് ബാറ്റും ബാളുമായി മൈതാനത്തിലിറങ്ങുന്നത്.
Tags:
സിനിമ
ഐപാഡും മമ്മൂട്ടിയുടെ കൈപ്പിടിയില്‍
ഇലക്ട്രോണിക്സ് ഗാഡ്ജറ്റുകള്‍ സ്വന്തമാക്കുന്ന കാര്യത്തില്‍ മമ്മൂട്ടിയെ വെല്ലാന്‍ തെന്നിന്ത്യന്‍ സിനിമാലോകത്ത് ചുരുക്കം പേരെയുള്ളൂ. ഏറ്റവും പുതിയ ടെക്നോജളി സ്വന്തമാക്കുന്നതും ഉപയോഗിക്കുന്നതുമെല്ലാം താരത്തിനെപ്പോഴും ഹരമാണ്. ഇപ്പോഴിതാ ആപ്പിളിന്റെ ചരിത്രം സൃഷ്ടിച്ച് ഐപാഡ് സ്വന്തമാക്കിയാണ് ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ പ്രിയതോഴന് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. തെന്നിന്ത്യയില്‍ ആദ്യമായി ഐപാഡ് സ്വന്തമാക്കുന്ന നടന് കൂടിയാണ് മമ്മൂട്ടി. ഇക്കഴിഞ്ഞ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് മമ്മൂട്ടി ആപ്പിളിന്റെ ഏറ്റവും പുതിയ ഉത്പന്നമായ ഐപാഡ് കൈപ്പിടിയിലൊതുക്കിയത്. സാങ്കേതികലോകത്തെ ചെറു ചലനങ്ങള്‍ ആകാംക്ഷയോടെ വീക്ഷിയ്ക്കുന്ന മമ്മൂട്ടി താനിത്തരം ഉത്പന്നങ്ങളും സേവനങ്ങളും ഇഷ്ടപ്പെടുന്നയാളാണെന്നും തുറന്നു പറയുന്നു. വിഷ്വല്‍ മീഡിയത്തിലെ ഏറ്റവും പുതിയ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നു-മമ്മൂട്ടി പറഞ്ഞു.ഒരു ദശകം മുമ്പെ ഇന്ത്യയില്‍ ഇന്‍ര്‍നെറ്റ് പ്രചാരമാര്‍ജ്ജിച്ചു വരുന്ന കാലത്തെ സ്വന്തമായി വെബ്സൈറ്റ് ആരംഭിച്ച നടനായിരുന്നു മമ്മൂട്ടി. ദക്ഷിണേന്ത്യയില്‍ ആദ്യമായി വെബ്സൈറ്റ് ആരംഭിച്ച ഈ നടന് ഇന്ന് ഓണ്‍ലോകത്തെ ഏറ്റവും പ്രചാരമേറിയ സോഷ്യല്‍ നെറ്റ് വര്‍ക്കുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍, ഓര്‍ക്കൂട്ട് എന്നിവയിലെല്ലാം സജീവമാണ്.എവിടെയായിരുന്നാലും എത്ര തിരക്കില്‍പ്പെട്ടാലും തന്റെ പ്രിയപ്പെട്ടവരോട് ആശയവിനിമയം നടത്താനുള്ള ഉപാധി ഇന്റര്‍നെറ്റും ഇത്തരം ഇലക്ട്രോണിക് ഗാഡ്ജറ്റുകളാണെന്നും മമ്മൂട്ടി പറയുന്നു.
Tags:
സിനിമ
കമലഹാസന് നായകനാകുന്ന പുതിയ ചിത്രത്തിന്റെ പേര്
മന്മദന് അമ്പ്! മനസിലായില്ലേ? ‘മന്മദശരം’ എന്ന് കേട്ടിട്ടില്ലേ? അതുതന്നെ. കമലഹാസന് നായകനാകുന്ന പുതിയ ചിത്രത്തിന്റെ പേരാണിത്. കെ എസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് പരിഗണിക്കുന്ന മൂന്നാമത്തെ പേരാണിത്.‘യാവരും കേളീര്‍’ എന്നായിരുന്നു ഈ ചിത്രത്തിന് ആദ്യം പരീക്ഷിച്ച പേര്. പിന്നീട് അത് ‘കാരുണ്യം’ എന്ന് മാറ്റി. ഇപ്പോഴിതാ, ‘മന്മദന് അമ്പ്’ എന്ന പേരിലെത്തി നില്ക്കുന്നു. എന്നാല്‍ ഈ പേര് ഇനി മാറില്ലെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. കമലിന്റെ നൂറാം ചിത്രമായിരുന്ന ‘രാജപാര്‍വൈ’യിലെ ഒരു ഗാനത്തിലാണ് ‘മന്മദന് അമ്പ്’ എന്ന വാക്കുള്ളത്. അതുകൊണ്ടുതന്നെ ഈ ടൈറ്റിലിനോട് കമലഹാസന് പ്രിയം കൂടും. റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ ഉദയാനിധി സ്റ്റാലിന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കമലിനെ കൂടാതെ മാധവന്, ത്രിഷ എന്നിവരും പ്രധാന താരങ്ങളാണ്.അവ്വൈ ഷണ്മുഖി, തെനാലി, പഞ്ചതന്ത്രം, ദശാവതാരം എന്നീ സിനിമകളാണ് കമലിനെ നായകനാക്കി കെ എസ് രവികുമാര്‍ ഒരുക്കിയത്. ഈ ചിത്രങ്ങളെല്ലാം വന്‍ ഹിറ്റുകളായി. അതുകൊണ്ടുതന്നെ മന്മദന് അമ്പില്‍ പ്രതീക്ഷ ഏറെയാണ്. ദേവി ശ്രീ പ്രസാദ് ആണ് ഈ സിനിമയ്ക്ക് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്
Tags:
സിനിമ
തിലകന് സീരിയലിലും വിലക്ക്
തിരുവനന്തപുരം: നടന് തിലകന് സീരിയലില്‍ അഭിനയിക്കുന്നതിലും വിലക്ക്. 'മറ്റൊരുവള്‍' എന്ന സീരിയലില്‍ അഭിനയിക്കാനായി കരാറില്‍ ഏര്‍പ്പെട്ട തിലകനെ ഒഴിവാക്കുകയാണെന്ന് അതിന്റെ അണിയറ പ്രവര്‍ത്തകര്‍ വിളിച്ചുപറയുകയാണ് ഉണ്ടായതെന്ന് തിലകന് പറഞ്ഞു.
താരസംഘടനയായ 'അമ്മ' വിലക്കിയ ഒരു നടനെ സീരിയലില്‍ അഭിനയിപ്പിക്കാന്‍ കഴിയില്ലെന്ന് സീരിയല്‍ പ്രവര്‍ത്തകരുടെ സംഘടനയായ 'ആത്മ'യുടെ ജനറല്‍ സെക്രട്ടറി പൂജപ്പുര രാധാകൃഷ്ണന് പറഞ്ഞു. മുന്‍മന്ത്രിയും നടനുമായ ഗണേഷ്കുമാറാണ് ഈ സംഘടനയുടെ പ്രസിഡന്റ്. രാവിലെ ഷൂട്ടിങിനായി സെറ്റില്‍ കൊണ്ടുപോകാന്‍ കാര്‍ അയക്കാമെന്ന് രാത്രി സംവിധായകന് വിളിച്ചുപറഞ്ഞിരുന്നെന്നും രാവിലെ പോകാന്‍ തയ്യാറായിരുന്ന തന്നെ സീരിയലില്‍ നിന്ന് ഒഴിവാക്കുകയാണെന്ന് വിളിച്ചറിയിച്ചുവെന്നും തിലകന് മാധ്യമങ്ങളോട് പറഞ്ഞു.
താരസംഘടനയായ 'അമ്മ' വിലക്കിയ ഒരു നടനെ സീരിയലില്‍ അഭിനയിപ്പിക്കാന്‍ കഴിയില്ലെന്ന് സീരിയല്‍ പ്രവര്‍ത്തകരുടെ സംഘടനയായ 'ആത്മ'യുടെ ജനറല്‍ സെക്രട്ടറി പൂജപ്പുര രാധാകൃഷ്ണന് പറഞ്ഞു. മുന്‍മന്ത്രിയും നടനുമായ ഗണേഷ്കുമാറാണ് ഈ സംഘടനയുടെ പ്രസിഡന്റ്. രാവിലെ ഷൂട്ടിങിനായി സെറ്റില്‍ കൊണ്ടുപോകാന്‍ കാര്‍ അയക്കാമെന്ന് രാത്രി സംവിധായകന് വിളിച്ചുപറഞ്ഞിരുന്നെന്നും രാവിലെ പോകാന്‍ തയ്യാറായിരുന്ന തന്നെ സീരിയലില്‍ നിന്ന് ഒഴിവാക്കുകയാണെന്ന് വിളിച്ചറിയിച്ചുവെന്നും തിലകന് മാധ്യമങ്ങളോട് പറഞ്ഞു.
ബോഡിഗാര്‍ഡുമായി സിദ്ദിഖ് ബോളിവുഡില്‍
മലയാളത്തിലെ സൂപ്പര്സംവിധായകന് പ്രിയദര്ശന് ഇപ്പോള്‍ ബോളിവുഡിലേയും ഒഴിവാക്കപ്പെടാനാകാത്ത സാന്നിധ്യമാണ്.ഇപ്പോള്‍ പ്രിയദര്ശന് പിന്നാലെ മറ്റൊരു സൂപ്പര്‍ സംവിധായകനും ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു.നിരവധി ചിരിഹിറ്റുകള് മലയാളിക്ക് സമ്മാനിച്ച സിദ്ദിഖാണ് മലയാളത്തില്‍ ദിലീപ് നായകനായ അത്രയൊന്നും വിജയമാകാതെ പോയ ബോഡിഗാര്‍ഡുമായി ഹിന്ദിയിലേക്ക് പോകുന്നത്. ഇപ്പോള്‍ ബോഡിഗാര്‍ഡിന്റെ തമിഴ് പതിപ്പായ കാവല്‍ക്കാരന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട തിരക്കിലാണ് സിദ്ദിഖ് . വിജയ് നായകനായി അഭിനയിക്കുന്ന കാവല്ക്കാരന് ശേഷമാണ് ഹിന്ദിപതിപ്പിന് വേണ്ടി സിദ്ദിഖ് തയ്യാറെടുക്കുക.സല്മാന് ഖാനാണ് ചിത്രത്തില്‍ ദിലീപ് അവതരിപ്പിച്ച നായകകഥാപാത്രമാകുന്നത്.തമിഴിലെ നായികയാകുന്ന അസിന് തന്നെയാകും ഹിന്ദിയിലും നായികയാകുക.സല്മാന് ഖാന്റെ തന്നെ നിര്‍മ്മാണകമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.സിദ്ദിഖ് കൂടി ബോളിവുഡിലേക്ക് നീങ്ങുന്നതോടെ പ്രിയദര്‍ശനും സംഗീത് ശിവനും സന്തോഷ് ശിവനും മുരളി നാഗവള്ളിക്കും പിന്നാലെ മറ്റൊരു മലയാളി കൂടി ബോളിവുഡിലെ സാന്നിധ്യമാകും
Tags:
സിനിമ
പൃഥ്വിരാജ് ഇനി കുളിക്കില്ല. പുറംലോകം കാണുകയുമില്ല
യുവ സൂപ്പര്‍താരം പൃഥ്വിരാജ് ഇനി കുളിക്കില്ല. പുറംലോകം കാണുകയുമില്ല. പൃഥ്വിക്ക് എന്താണ് പറ്റിയതെന്ന് ആലോചിച്ച് തല കേടാക്കുകയാണോ? പ്രത്യേകിച്ച് ഒന്നും പറ്റിയിട്ടില്ല. ബ്ലെസി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിയുടെ കഥാപാത്രം ഇങ്ങനെ ഒരാളാണ്. വര്‍ഷങ്ങളോളം പുറംലോകം കാണാതെയും കുളിക്കാതെയും ജീവിക്കുന്ന ഒരാള്‍!ഗള്‍ഫിലെ മരുഭൂമികളിലാണ് ഈ സിനിമയുടെ കഥ നടക്കുന്നത്. നജീബ് എന്നാണ് പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മരുഭൂമിയില്‍ അയാള്‍ക്ക് ആടുമേയ്ക്കലാണ് ജോലി. അറബികളുടെ ആട്ടുംതുപ്പുമേറ്റ് ആടുകളുടെ ഇടയില്‍ ഒരു ജീവിതം. ശരിയായ ഭക്ഷണമില്ല, കിടക്കാനൊരു സ്ഥലമില്ല. മിക്കപ്പോഴും കുടിക്കാന്‍ വെള്ളം പോലും കിട്ടാത്ത അവസ്ഥ. ആടുകള്‍ക്ക് ആഹാരം കൊടുക്കുകയും പാല് കറക്കുകയും അവയെ സംരക്ഷിക്കുകയും ചെയ്തുകൊണ്ട് പൊള്ളുന്ന മണലാരണ്യത്തില്‍ അയാള്‍ ജീവിക്കുന്നു. രക്ഷപ്പെടാമെന്നു വച്ചാല്‍, അറബികളുടെ കണ്ണുവെട്ടിച്ച് അത് സാധ്യവുമല്ല.പ്രശസ്ത സാഹിത്യകാരന് ബെന്യാമിന് എഴുതിയ ‘ആടുജീവിതം’ എന്ന നോവലിനെ അധികരിച്ചാണ് ബ്ലെസി ഈ ചിത്രം തയ്യാറാക്കുന്നത്. ഈ നോവലിനാണ് ഇത്തവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്. ലാല്‍ ജോസ് ഈ നോവല്‍ സിനിമയാക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ‘അറബിക്കഥ’ ഒരിക്കല്‍ പറഞ്ഞതിനാലാവണം ലാല്‍ ജോസ് പിന്മാറിയത്. എന്തായാലും ബ്ലെസി ഈ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. പൂര്‍ണമായും ഗള്‍ഫ് മരുഭൂമികളില്‍ ചിത്രീകരിക്കുന്ന ഈ സിനിമ ഓഗസ്റ്റ് ആദ്യവാരത്തോടെ ആരംഭിക്കാനാണ് ബ്ലെസി ആലോചിക്കുന്നത്. കാഴ്ച, തന്മാത്ര, പളുങ്ക്, കല്‍ക്കട്ട ന്യൂസ്, ഭ്രമരം എന്നിവയ്ക്കു ശേഷമെത്തുന്ന ബ്ലെസിച്ചിത്രമെന്ന നിലയില്‍ ഏറെ പ്രതീക്ഷയാണ് മലയാള സിനിമാലോകം ഈ ചിത്രത്തിന് നല്‍കിയിരിക്കുന്നത്.
film,news,songs,blessy
Tags:
സിനിമ
'പോക്കിരി രാജ' മെല്‍ബണില്‍ പ്രദര്‍ശിപ്പിക്കുന്നു
മെല്‍ബണ്‍: മമ്മൂട്ടിയും പൃഥിരാജും ഒന്നിച്ചഭിനയിച്ച പോക്കിരി രാജ മെല്‍ബണില്‍ പ്രദര്‍ശിപ്പിക്കുന്നു. മെല്‍ബണിലെ ഇന്‍സ്-ഓസ്സ് ഫിലിംസ് ഓസ്ട്രിലയ ആണ് മെയ് 22 ന് 5 മണിക്കും 8 മണിക്കും മെയ് 23 ന് 2 മണിക്കും 5 മണിക്കും മൊണാഷ് യൂണിവേഴ്സിറ്റി ക്ലയിറ്റണ്‍ കാമ്പസില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ടിക്കറ്റ് നിരക്ക് മുതിര്‍ന്നവര്‍ക്ക് 15 ഡോളറും കുട്ടികള്‍ക്ക് 10 ഡോളറുമായിരിക്കും.ടിക്കറ്റിനും മറ്റ് വിവരങ്ങള്‍ക്കും:സത്യരാജ്: 0412211627, പ്രേം: 0403683471, സൗമ്യ: 0411980876
Tags:
ഓസ്ട്രേലിയ
,
സിനിമ
പോക്കിരിരാജ: വിജയത്തിന്റെ പേരില്‍ മമ്മൂട്ടി-പൃഥ്വി ഫാന്‍സുകാര്‍ തമ്മില്‍ തല്ലുന്നു
മമ്മൂട്ടി-പൃഥ്വി ടീമിന്റെ പോക്കിരിരാജ ബോക്സ് ഓഫീസ് റെക്കാര്‍ഡുകള്‍ തകര്‍ക്കുന്നു. ഇനീഷ്യല്‍ കളക്ഷനില്‍ ട്വന്റി20യുടെ റെക്കാര്‍ഡ് തകര്‍ത്താണ് പോക്കിരിരാജ ചരിത്രം സൃഷ്ടിച്ചിരിയ്ക്കുന്നത്. ആദ്യ ആഴ്ചയില്‍ മാത്രം 110 തിയറ്ററുകളില്‍ നിന്ന് 2.21 കോടി രൂപയാണ് വിതരണക്കാര്‍ക്ക് ഷെയറായി ലഭിച്ചത്. ട്വന്റി 20 യ്ക്കിത് 2.03 കോടിയായിരുന്നു. നിരൂപകര്‍ എഴുതിതള്ളിയെങ്കിലും യുവപ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്തതാണ് പോക്കിരിരാജയ്ക്ക് ഗുണകരമായത്. മമ്മൂട്ടി -പൃഥ്വി ആരാധകരെ ത്രസിപ്പിയ്ക്കും വിധത്തില്‍ സിനിമയൊരുക്കാന്‍ സംവിധായകന് വൈശാഖിന് സാധിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം ശ്രീയ ഉള്‍പ്പെടെയുള്ള വന്‍താരനിരയുടെ സാന്നിധ്യവും ചിത്രത്തിന് തിളക്കമേകുന്നു.അതേ സമയം വിജയത്തിന്റെ ക്രെഡിറ്റ് തങ്ങളുടെ താരത്തിനാണെന്ന് അവകാശപ്പെട്ട് മമ്മൂട്ടി-പൃഥ്വി ഫാന്‍സുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. മമ്മൂട്ടി ഇടവേളയ്ക്ക് ശേഷം മാത്രമാണ് പ്രത്യക്ഷപ്പെടുന്നതെന്നും അതുവരെ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നത് പൃഥ്വിയാണെന്നും താരത്തിന്റെ ആരാധകര്‍ ചൂണ്ടിക്കാണിയ്ക്കുന്നു. മമ്മൂട്ടിയെക്കാള്‍ സ്ക്രീന്‍ സ്പേസ് പൃഥ്വിയ്ക്കാണെന്നും ഇവര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇടവേളയ്ക്ക് ശേഷമുള്ള മമ്മൂട്ടിയുടെ പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റെന്ന് താരത്തിന്റെ ആരാധകര്‍ പറയുന്നു.വിജയത്തിന്റെ ക്രെഡിറ്റ് ഏത് നടന് കൊണ്ടുപോയാലും ഈ വര്‍ഷത്തെ പണംവാരിപ്പടങ്ങളില്‍ പോക്കിരിരാജ ഇടംപിടിയ്ക്കുമെന്ന കാര്യം ഏതാണ്ടുറപ്പായിക്കഴിഞ്ഞു.
ക്രിസ്ത്യന്‍ ബ്രദേഴ്സിന് ശേഷം സെവന്‍സ്
മലയാള സിനിമയിലെ ഏറ്റവും മുതിര്‍ന്ന സംവിധായകനാണെങ്കിലും യുവപ്രേക്ഷകരുടെ പള്‍സറിഞ്ഞ് പടമെടുക്കാന്‍ അറിയുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് ജോഷി. കാലത്തിനനുസരിച്ച് അപ്ഡേറ്റാവുക, തനിയ്ക്കൊപ്പവും അതിന് ശേഷവും സിനിമയിലെത്തിയ പലരും പിന്തള്ളിപ്പോയിട്ടും ജോഷിയെ ഇന്നും ഫേവറിറ്റാക്കി നിര്‍ത്തുന്നതിന് പിന്നിലുള്ള രഹസ്യം ഇതു തന്നെയാണ്.
ട്വന്റി20, റോബിന്‍ഹുഡ് ഷൂട്ടിങ് തുടരുന്ന ക്രിസ്ത്യന്‍ ബ്രദേഴ്സ് ഇതിലൂടെയെല്ലാം ജോഷി ലക്ഷ്യമിടുന്നത് യുവപ്രേക്ഷകരെയാണ്. ഇപ്പോഴിതാ യൂത്തിനെ മുന്നില്‍ക്കണ്ട് ഒരുക്കുന്ന മറ്റൊരു സിനിമയുടെ ജോലികളിലേക്ക് കൂടി സംവിധായകന് കടക്കുകയാണ്. 'സെവന്‍സ്' എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ ഒരുപിടി യുവതാരങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇവര്‍ ആരൊക്കെയാണെന്ന കാര്യം സംവിധായകന് പുറത്തുവിട്ടിട്ടില്ല.
ഇഖ്ബാല്‍ കുറ്റിപ്പുറം തിരക്കഥയൊരുക്കുന്ന ചിത്രം നിര്‍മ്മിയ്ക്കുന്നത് സന്തോഷ് പവിത്രനും സഞ്ജയ് സെബാസ്റ്റ്യനും ചേര്‍ന്നാണ്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുത്താവുന്ന സിനിമയുടെ ഷൂട്ടിങ് ആഗസ്റ്റില്‍ ആരംഭിയ്ക്കും.
അതേ സമയം ജോഷിയുടെ മള്‍ട്ടിസ്റ്റാര്‍ ചിത്രമായ ക്രിസ്ത്യന്‍ ബ്രദേഴ്സിന്റെ ഷൂട്ടിങ് തുടരുകയാണ്. മോഹന്‍ലാല്‍ , ശരത് കുമാര്‍, ദിലീപ് , സുരേഷ് ഗോപി എന്നിങ്ങനെ വമ്പന്‍താര നിര തന്നെ അണിനിരക്കുന്ന ചിത്രം ഓണത്തിന് തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.
ട്വന്റി20, റോബിന്‍ഹുഡ് ഷൂട്ടിങ് തുടരുന്ന ക്രിസ്ത്യന്‍ ബ്രദേഴ്സ് ഇതിലൂടെയെല്ലാം ജോഷി ലക്ഷ്യമിടുന്നത് യുവപ്രേക്ഷകരെയാണ്. ഇപ്പോഴിതാ യൂത്തിനെ മുന്നില്‍ക്കണ്ട് ഒരുക്കുന്ന മറ്റൊരു സിനിമയുടെ ജോലികളിലേക്ക് കൂടി സംവിധായകന് കടക്കുകയാണ്. 'സെവന്‍സ്' എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ ഒരുപിടി യുവതാരങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇവര്‍ ആരൊക്കെയാണെന്ന കാര്യം സംവിധായകന് പുറത്തുവിട്ടിട്ടില്ല.
ഇഖ്ബാല്‍ കുറ്റിപ്പുറം തിരക്കഥയൊരുക്കുന്ന ചിത്രം നിര്‍മ്മിയ്ക്കുന്നത് സന്തോഷ് പവിത്രനും സഞ്ജയ് സെബാസ്റ്റ്യനും ചേര്‍ന്നാണ്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുത്താവുന്ന സിനിമയുടെ ഷൂട്ടിങ് ആഗസ്റ്റില്‍ ആരംഭിയ്ക്കും.
അതേ സമയം ജോഷിയുടെ മള്‍ട്ടിസ്റ്റാര്‍ ചിത്രമായ ക്രിസ്ത്യന്‍ ബ്രദേഴ്സിന്റെ ഷൂട്ടിങ് തുടരുകയാണ്. മോഹന്‍ലാല്‍ , ശരത് കുമാര്‍, ദിലീപ് , സുരേഷ് ഗോപി എന്നിങ്ങനെ വമ്പന്‍താര നിര തന്നെ അണിനിരക്കുന്ന ചിത്രം ഓണത്തിന് തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.
Star,flim
Tags:
സിനിമ
അലക്സാണ്ടറെ വീഴ്ത്തി പോക്കിരി മുന്നില്‍
മോളിവുഡിലെ പുതിയ സ്റ്റാര്‍ വാഴ്സില്‍ മമ്മൂട്ടി-പൃഥ്വി ടീമിന്റെ പോക്കിരി രാജ മുന്നില്‍. തകര്‍പ്പന്‍ തുടക്കം ലഭിച്ച ഈ തട്ടുപൊളിപ്പന്‍ ആക്ഷന്‍ ചിത്രം ഒപ്പമിറങ്ങിയ സിനിമകളെയെല്ലാം പിന്തള്ളി മുന്നോട്ടു കുതിയ്ക്കുകയാണ്. മമ്മൂട്ടി-പൃഥ്വി ടീമിന്റെ ഡൈനാമിറ്റ് കോമ്പിനേഷനില്‍ വന്നെത്തിയ ചിത്രത്തിന് മുന്നില്‍ മോഹന്‍ലാലിന്റെ അലക്സാണ്ടര്‍ ദ ഗ്രേറ്റ് തീര്‍ത്തും മങ്ങിയപ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. ആദ്യ ദിവസങ്ങള്‍ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചെങ്കിലും മോശം മാര്‍ക്കറ്റിങ് ചിത്രത്തിന് വിനയാവുകയായിരുന്നു. ഒരു ടിപ്പിക്കല്‍ മോഹന്‍ലാല്‍ ചിത്രത്തിന് ലഭിയ്ക്കേണ്ട തുടക്കമല്ല അലക്സാണ്ടറിന് ലഭിച്ചിരിയ്ക്കുന്നത്. ആദ്യ ദിനത്തില്‍ തന്നെ പല കേന്ദ്രങ്ങളിലും ചിത്രം ഹോള്‍ഡ് ഓവറായത് ഇതാണ് ചൂണ്ടിക്കാണിയ്ക്കുന്നത്.അതേ സമയം കുടുംബപ്രേക്ഷകരുടെ പ്രിയ സംവിധായകന് സത്യന് അന്തിക്കാടിന്റെ കഥ തുടരുന്നുവിന് സാവധാനത്തിലുള്ള തുടക്കമാണ് ലഭിച്ചിരിയ്ക്കുന്നത്. എന്നാല്‍ ബോക്സ് ഓഫീസിലെ അന്തിമ വിജയം ഈ ജയറാം ചിത്രത്തിന്റേതായിരിക്കുമെന്നാണ് പ്രവചനങ്ങള്‍. സത്യന്റെ സ്ഥിരം ശൈലിയില്‍ നിന്ന് ഏറെയൊന്നും മാറാത്ത കഥ തുടരുന്നു പക്ഷേ കുടുംബപ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നുണ്ട്. ചിത്രം ലോങ്റണ്ണില്‍ നേട്ടമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.അടിപൊളി ചിത്രമെന്ന ലേബലോടെ വമ്പന്‍ തുടക്കം ലഭിച്ചെങ്കിലും കഥയില്‍ കാമ്പില്ലാത്തത് വരുംനാളുകളില്‍ പോക്കിരി രാജയുടെ കളക്ഷനില്‍ വിള്ളല്‍ വീഴ്ത്തിയേക്കുമെന്നും വിലയിരുത്തലുകളുണ്ട്. ഇതിന് പുറമെ മോഹന്‍ലാല്‍-ശ്രീനി ടീമിന്റെ ഒരു നാള് വരും അടുത്തയാഴ്ചകളില്‍ തിയറ്ററുകളിലെത്തുന്നതും പോക്കിരിയ്ക്ക് ഭീഷണിയാകും.
Tags:
സിനിമ
വനിതാ പൊലീസ് വീണ്ടും
പൊട്ടിച്ചിരിയുടെ നിരവധി മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ച സൂപ്പര്‍ഹിറ്റ് ചിത്രം വനിതാ പൊലീസ് 26 വര്‍ഷത്തിനു ശേഷം വീണ്ടും എത്തുന്നു. പ്രിയദര്‍ശന്റെ തിരക്കഥയില്‍ ആലപ്പി അഷറഫ് സംവിധാനം ചെയ്ത വനിതാ പൊലീസ് റിലീസ് ചെയ്തത് 1984 ലായിരുന്നു. ഇപ്പോള്‍ വീണ്ടും ആലപ്പി അഷറഫ് തന്നെയാണ് ചിത്രം റീമേക്ക് ചെയ്യാന്‍ തയ്യാറെടുക്കുന്നത്. തിരക്കഥയില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്താന്‍ പ്രിയദര്‍ശനുമായി ചര്‍ച്ച നടത്തിവരികയാണെന്ന് ആലപ്പി അഷറഫ് പറഞ്ഞു. നസീറായിരുന്നു വനിതാ പൊലീസിലെ നായകന്. സീമ വനിതാ പൊലീസ് കാാേണ്സ്റ്റബിളായും സുകുമാരി ഹെഡ്കോണ്സ്റ്റബിളായും എത്തിയിരുന്നു. പേടിത്തൊണ്ടനായ ഒരാളെ ധൈര്യശാലിയാക്കി മാറ്റുന്നതായിരുന്നു കഥ. മോഹന്‍ലാല്‍, ജഗതി, ശങ്കര്‍ തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കള്‍. റീമേക്കില്‍ ആരൊക്കെ അഭിനയിക്കണമെന്നതിനെ കുറിച്ച് തീരുമാനമായി വരുന്നതേയുള്ളൂ. ആഗസ്റ്റില്‍ ഷൂട്ടിംഗ് ആരംഭിക്കും
Tags:
സിനിമ
കുഞ്ഞിക്കൂനനെ നേപ്പാള്‍ അടിച്ചുമാറ്റി
ഹോളിവുഡ് സിനിമകള്‍ ആധാരമാക്കി മലയാളത്തില്‍ സിനിമകള്‍ വരുന്നത് അത്ര പുതുമയുള്ള കാര്യമല്ല. പല ഹോളിവുഡ് സിനിമകളും പതിവായി മലയാളത്തിലേക്ക് മോഷ്ടിക്കപ്പെടുന്നുണ്ട് എന്നത് വാസ്തവം. ചില മലയാള ചിത്രങ്ങള്‍ മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്ക് പകര്‍ത്തപ്പെടുന്നതും പതിവുകാര്യം തന്നെ. എന്നാല്‍, മോഷണത്തിന് ഇതാ മറ്റൊരു മുഖം.മലയാളത്തിലെ ഒരു ചിത്രം നേപ്പാള്‍ ഭാഷയിലേക്ക് അടിച്ചുമാറ്റപ്പെട്ടിരിക്കുന്നു. മോഷണം എന്നുപറഞ്ഞാല്‍, നല്ല ഗംഭീര മോഷണം. ശശിശങ്കര്‍ സംവിധാനം ചെയ്ത ‘കുഞ്ഞിക്കൂനന്’ എന്ന ചിത്രമാണ് ഒരു ഷോട്ട് പോലും വ്യത്യാസമില്ലാതെ നേപ്പാള്‍ ഭാഷയിലേക്ക് പകര്‍ത്തിയിരിക്കുന്നത്. ‘സുന്ദര്‍ മേരോ നാം’ എന്നാണ് ഈ സിനിമയുടെ പേര്.ശാരീരികവൈകല്യമുള്ള കുഞ്ഞിക്കൂനന് അന്ധയായ ഒരു പെണ്‍കുട്ടിയെ സ്നേഹിക്കുന്നതും ഏറെ പ്രതിസന്ധികള്‍ മറികടന്ന് അവളെ സ്വന്തമാക്കുന്നതുമാണ് ‘കുഞ്ഞിക്കൂനന്’ എന്ന ചിത്രത്തിന്റെ പ്രമേയം. ശശിശങ്കര്‍ തന്നെ ‘പേരഴകന്‍’ എന്ന പേരില്‍ ഈ സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു. എന്നാല്‍ മലയാളത്തില്‍ നിന്നാണ് ഈ സിനിമ നേപ്പാളിലേക്ക് മോഷ്ടിച്ചതെന്ന് വ്യക്തമാണ്. കാരണം മലയാളത്തിലെ കുഞ്ഞിക്കൂനന് നേപ്പാളില്‍ അതേപടി പകര്‍ത്തിവച്ചിരിക്കുകയാണ്.
ദിലീപ് മലയാളത്തിലും സൂര്യ തമിഴിലും അനശ്വരമാക്കിയ കുഞ്ഞിക്കൂനന് എന്ന കഥാപാത്രത്തെ ദീപക് രാജ് ഗിരി എന്ന മിനിസ്ക്രീന്‍ കൊമേഡിയനാണ് നേപ്പാളില്‍ അവതരിപ്പിക്കുന്നത്. കുഞ്ഞിക്കൂനന്റെ മാനറിസങ്ങള്‍ ഒരു മാറ്റവുമില്ലാതെ അനുകരിച്ചിരിക്കുകയാണ് ഈ നടന്. വിജയ താപ എന്നയാളാണ് സുന്ദര്‍ മേരോ നാം സംവിധാനം ചെയ്തിരിക്കുന്നത്. ‘കഥ, തിരക്കഥ, സംഭാഷണം - വിജയ താപ’ എന്ന് ടൈറ്റില്‍ കാര്‍ഡില്‍ വ്യക്തമാക്കിയിട്ടുണ്ട്. യാതൊരു ഉളുപ്പുമില്ലാത്ത മോഷണം എന്ന് റയാതെ വയ്യ.PROസാങ്കേതികമായി മികച്ച സിനിമകളായിരുന്നു കുഞ്ഞിക്കൂനനും പേരഴകനും. എന്നാല്‍ ഈ ചിത്രം നേപ്പാളി ഭാഷയിലേക്ക് പകര്‍ത്തിയവരാകട്ടെ സാങ്കേതികനിലവാരം തീരെയില്ലാതെയാണ് ചിത്രമൊരുക്കിയത്. ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും ശബ്ദസങ്കലനവുമെല്ലാം ടെലിവിഷന്‍ സീരിയലിനെക്കാള്‍ നിലവാരം കുറഞ്ഞതാണ്.
ജിനോ മാത്യു
Tags:
സിനിമ
സഞ്ജയ് ദത്ത് മലയാളസിനിമയിലേക്ക്...
യു പ്രദീപ് നിര്‍മിക്കുന്ന അടുത്ത സിനിമയില്‍ ഹിന്ദി ചലച്ചിത്രരംഗത്തെ പ്രമുഖ താരമായ സഞ്ജയ് ദത്ത് അഭിനയിക്കും. ഇതിന് അദ്ദേഹം ഉറപ്പുനല്‍കിയതായി പ്രദീപ് പറഞ്ഞു. സംവിധായകനെ തീരുമാനിച്ചിട്ടില്ല. സഞ്ജയ് ദത്തിന്റെ മലയാള ചലച്ചിത്രപ്രവേശം ആഘോഷമാക്കി മാറ്റുന്ന ചിത്രമായിരിക്കും ഇത്. ഹിന്ദി ചലച്ചിത്രരംഗത്തുനിന്ന് പ്രമുഖ താരങ്ങള്‍ കേരളത്തിലേക്ക് എത്തുകയാണ്. അമിതാഭ് ബച്ചന് മേജര്‍ രവിയുടെ ചിത്രത്തിലൂടെ മലയാളത്തിലെത്തും. പ്രദീപിന്റെതന്നെ ചിത്രത്തില്‍ ഡിംപിള്‍ കപാഡിയയും ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഇലക്ട്രയില്‍ മനീഷ കൊയ്രാളയും അഭിനയിക്കുന്നുണ്ട്.
Tags:
സിനിമ
നവ്യയുടെ വിമാനയാത്ര സുരക്ഷാ വീഴ്ചയുണ്ടായതായി ആരോപണം
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടി നവ്യാ നായരുടെ ബാഗേജ് കൈകാര്യം ചെയ്തതില്‍ സുരക്ഷാ വീഴ്ചയുണ്ടായതായി ആരോപണം . സംഭവം വിവാദമായതിന്റെ പശ്ചാത്തലത്തില്‍ അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.ശനിയാഴ്ച രാത്രി എട്ടു മണിക്കുള്ള ഗോ എയര്‍ വിമാനത്തില്‍ മുംബൈയ്ക്കു പോകാനായി എത്തിയതായിരുന്നു നവ്യയും അമ്മയും. സെക്യൂരിറ്റി സ്ക്രീനിംഗ് കഴിഞ്ഞ് വിമാനത്തില്‍ കയറ്റിയ നവ്യയുടെ ബാഗേജില്‍ നിന്ന് അവരുടെ ആവശ്യപ്രകാരം ആഭരണങ്ങളും ക്യാമറകളും അടങ്ങിയ കവര്‍ എടുത്തു നല്കിയ സംഭവമാണ് വിവാദമായിരിക്കുന്നത്.ബാഗേജ് സെക്യൂരിറ്റി ചെക്കിംഗിനു കൊടുത്തു കഴിഞ്ഞ ശേഷമാണ് ആഭരണങ്ങളും ക്യാമറയും അതിലാണെന്ന കാര്യം നവ്യ ഓര്‍മ്മിച്ചത്. ഗോ എയര്‍ വിമാനക്കമ്പനിയുടെ സ്റ്റേഷന് മാനേജരെ ഇക്കാര്യം ധരിപ്പിച്ചു. തുടര്‍ന്ന് ഇദ്ദേഹം ഇടപെട്ടാണ് വിമാനത്തിനുള്ളില്‍ നിന്ന് ബാഗേജ് തുറന്ന് കവര്‍ എടുത്തു കൊടുത്തത്. എന്നാല്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട സിഐഎസ്എഫാണ്, 'ഗോ എയര്‍' ഉദ്യോഗസ്ഥന് ചെയ്തത് സുരക്ഷാകാര്യ ലംഘനമാണെന്ന പ്രശ്നം ഉന്നയിച്ചത്. ഉടന്‍ തന്നെ സംഭവം എയര്‍പോര്‍ട്ട് ഡയറക്ടറെ ധരിപ്പിച്ചു. സിഐഎസ്എഫ് കമാന്‍ഡന്റിനെയും വിവരം അറിയിച്ചു. ഇവര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബ്യൂറോഓഫ് സിവില്‍ ഏവിയേഷന്‍ ആണ് അന്വേഷണം നടത്തുന്നത്.സെക്യൂരിറ്റി സ്ക്രീനിംഗിനു ശേഷം വിമാനത്തില്‍ കയറ്റിയ ബാഗേജ് അനുമതിയില്ലാതെ തുറന്നതിനെ തുടര്‍ന്ന് നവ്യാനായരെയും അമ്മയെയും സിഐഎസ്എഫുകാര്‍ വിമാനത്തില്‍ നിന്നിറക്കി രണ്ടാമതും സുരക്ഷാ പരിശോധനയ്ക്ക് വിധേയരാക്കി. ഹാന്റ് ബാഗേജ് അടക്കമുള്ള വസ്തുക്കള്‍ രണ്ടാമതും സ്ക്രീനിംഗ് നടത്തിയാണ് ഇവരെ വിമാനത്തില്‍ പോകാന്‍ അനുവദിച്ചത്.
