യു പ്രദീപ് നിര്‍മിക്കുന്ന അടുത്ത സിനിമയില്‍ ഹിന്ദി ചലച്ചിത്രരംഗത്തെ പ്രമുഖ താരമായ സഞ്ജയ് ദത്ത് അഭിനയിക്കും. ഇതിന് അദ്ദേഹം ഉറപ്പുനല്‍കിയതായി പ്രദീപ് പറഞ്ഞു. സംവിധായകനെ തീരുമാനിച്ചിട്ടില്ല. സഞ്ജയ് ദത്തിന്റെ മലയാള ചലച്ചിത്രപ്രവേശം ആഘോഷമാക്കി മാറ്റുന്ന ചിത്രമായിരിക്കും ഇത്. ഹിന്ദി ചലച്ചിത്രരംഗത്തുനിന്ന് പ്രമുഖ താരങ്ങള്‍ കേരളത്തിലേക്ക് എത്തുകയാണ്. അമിതാഭ് ബച്ചന്‍ മേജര്‍ രവിയുടെ ചിത്രത്തിലൂടെ മലയാളത്തിലെത്തും. പ്രദീപിന്റെതന്നെ ചിത്രത്തില്‍ ഡിംപിള്‍ കപാഡിയയും ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഇലക്ട്രയില്‍ മനീഷ കൊയ്രാളയും അഭിനയിക്കുന്നുണ്ട്.
Home » സിനിമ » സഞ്ജയ് ദത്ത് മലയാളസിനിമയിലേക്ക്...
സഞ്ജയ് ദത്ത് മലയാളസിനിമയിലേക്ക്...
Posted by aussievartha on 21:18 //
