Home » » തെലുങ്ക് താരങ്ങള്‍ ട്വന്റി 20 പോരാട്ടത്തിന്

തെലുങ്ക് താരങ്ങള്‍ ട്വന്റി 20 പോരാട്ടത്തിന്

സിനിമാതാരങ്ങളും ട്വന്റി 20 ക്രിക്കറ്റ് കളിക്കാനിറങ്ങുന്നു. കേരളത്തിലല്ല, ആന്ധ്രപ്രദേശിലെ നടന്മാരാണ് ക്രിക്കറ്റ് കളിക്കാനിറങ്ങുന്നത്. താരങ്ങളുടെ സംഘടനയായ 'മാ' (മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍)യുടെ നേതൃത്വത്തിലാണ് ടൂര്‍ണമെന്റ്. ജൂണ്‍ 13ന് രാവിലെ 9ന് ആരംഭിക്കുന്ന മാച്ചുകള്‍ രാത്രി 11 വരെ നീണ്ടു നില്‍ക്കും. ഒന്നാം റൌണ്ടും സെമിയും ഫൈനലുമെല്ലാം ഒറ്റ ദിവസം. ഹൈദരാബാദിലെ ലാല്‍ബഹാദൂര്‍ശാസ്ത്രി സ്റ്റേഡിയമാണ് വേദി.
നാലു ടീമുകളാണ് ആകെയുള്ളത്. ചിരഞ്ജീവി ക്യാപ്ടനായ ചിരു ചീറ്റാസ്, നാഗര്‍ജ്ജു ന ക്യാപ്ടനായ നാഗ് കിംഗ്സ്, ബാലകൃഷ്ണ ക്യാപ്ടനായ ബാലയ്യ ലയണ്‍സ്, വെങ്കിടേഷ് നായകനായ വെങ്കിവാറിയേഴ്സ്. അമ്മാവനായ ചിരഞ്ജിവിയുടെ ടീമിലാണ് അല്ലു അര്‍ജ്ജുനന്‍. 'മാ'യ്ക്ക് സ്വന്തമായി ഒരു ആസ്ഥാനമന്ദിരം പണിയുന്നതിനും സംഘടനയിലെ സീനിയര്‍ അംഗങ്ങളെ സഹായിക്കുന്നതിനുമുള്ള ഫണ്ട് ശേഖരിക്കാനാണ് തെലുങ്ക്താരങ്ങള്‍ ബാറ്റും ബാളുമായി മൈതാനത്തിലിറങ്ങുന്നത്.