Home » , » നവ്യയുടെ വിമാനയാത്ര സുരക്ഷാ വീഴ്ചയുണ്ടായതായി ആരോപണം

നവ്യയുടെ വിമാനയാത്ര സുരക്ഷാ വീഴ്ചയുണ്ടായതായി ആരോപണം

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടി നവ്യാ നായരുടെ ബാഗേജ് കൈകാര്യം ചെയ്തതില്‍ സുരക്ഷാ വീഴ്ചയുണ്ടായതായി ആരോപണം . സംഭവം വിവാദമായതിന്റെ പശ്ചാത്തലത്തില്‍ അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.ശനിയാഴ്ച രാത്രി എട്ടു മണിക്കുള്ള ഗോ എയര്‍ വിമാനത്തില്‍ മുംബൈയ്ക്കു പോകാനായി എത്തിയതായിരുന്നു നവ്യയും അമ്മയും. സെക്യൂരിറ്റി സ്‌ക്രീനിംഗ് കഴിഞ്ഞ് വിമാനത്തില്‍ കയറ്റിയ നവ്യയുടെ ബാഗേജില്‍ നിന്ന് അവരുടെ ആവശ്യപ്രകാരം ആഭരണങ്ങളും ക്യാമറകളും അടങ്ങിയ കവര്‍ എടുത്തു നല്‍കിയ സംഭവമാണ് വിവാദമായിരിക്കുന്നത്.ബാഗേജ് സെക്യൂരിറ്റി ചെക്കിംഗിനു കൊടുത്തു കഴിഞ്ഞ ശേഷമാണ് ആഭരണങ്ങളും ക്യാമറയും അതിലാണെന്ന കാര്യം നവ്യ ഓര്‍മ്മിച്ചത്. ഗോ എയര്‍ വിമാനക്കമ്പനിയുടെ സ്‌റ്റേഷന്‍ മാനേജരെ ഇക്കാര്യം ധരിപ്പിച്ചു. തുടര്‍ന്ന് ഇദ്ദേഹം ഇടപെട്ടാണ് വിമാനത്തിനുള്ളില്‍ നിന്ന് ബാഗേജ് തുറന്ന് കവര്‍ എടുത്തു കൊടുത്തത്. എന്നാല്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട സിഐഎസ്എഫാണ്, 'ഗോ എയര്‍' ഉദ്യോഗസ്ഥന്‍ ചെയ്തത് സുരക്ഷാകാര്യ ലംഘനമാണെന്ന പ്രശ്‌നം ഉന്നയിച്ചത്. ഉടന്‍ തന്നെ സംഭവം എയര്‍പോര്‍ട്ട് ഡയറക്ടറെ ധരിപ്പിച്ചു. സിഐഎസ്എഫ് കമാന്‍ഡന്റിനെയും വിവരം അറിയിച്ചു. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബ്യൂറോഓഫ് സിവില്‍ ഏവിയേഷന്‍ ആണ് അന്വേഷണം നടത്തുന്നത്.സെക്യൂരിറ്റി സ്‌ക്രീനിംഗിനു ശേഷം വിമാനത്തില്‍ കയറ്റിയ ബാഗേജ് അനുമതിയില്ലാതെ തുറന്നതിനെ തുടര്‍ന്ന് നവ്യാനായരെയും അമ്മയെയും സിഐഎസ്എഫുകാര്‍ വിമാനത്തില്‍ നിന്നിറക്കി രണ്ടാമതും സുരക്ഷാ പരിശോധനയ്ക്ക് വിധേയരാക്കി. ഹാന്റ് ബാഗേജ് അടക്കമുള്ള വസ്തുക്കള്‍ രണ്ടാമതും സ്‌ക്രീനിംഗ് നടത്തിയാണ് ഇവരെ വിമാനത്തില്‍ പോകാന്‍ അനുവദിച്ചത്.