പൊട്ടിച്ചിരിയുടെ നിരവധി മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ച സൂപ്പര്‍ഹിറ്റ് ചിത്രം വനിതാ പൊലീസ് 26 വര്‍ഷത്തിനു ശേഷം വീണ്ടും എത്തുന്നു. പ്രിയദര്‍ശന്റെ തിരക്കഥയില്‍ ആലപ്പി അഷറഫ് സംവിധാനം ചെയ്ത വനിതാ പൊലീസ് റിലീസ് ചെയ്തത് 1984 ലായിരുന്നു. ഇപ്പോള്‍ വീണ്ടും ആലപ്പി അഷറഫ് തന്നെയാണ് ചിത്രം റീമേക്ക് ചെയ്യാന്‍ തയ്യാറെടുക്കുന്നത്. തിരക്കഥയില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്താന്‍ പ്രിയദര്‍ശനുമായി ചര്‍ച്ച നടത്തിവരികയാണെന്ന് ആലപ്പി അഷറഫ് പറഞ്ഞു. നസീറായിരുന്നു വനിതാ പൊലീസിലെ നായകന്‍. സീമ വനിതാ പൊലീസ് കാാേണ്‍സ്റ്റബിളായും സുകുമാരി ഹെഡ്കോണ്‍സ്റ്റബിളായും എത്തിയിരുന്നു. പേടിത്തൊണ്ടനായ ഒരാളെ ധൈര്യശാലിയാക്കി മാറ്റുന്നതായിരുന്നു കഥ. മോഹന്‍ലാല്‍, ജഗതി, ശങ്കര്‍ തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കള്‍. റീമേക്കില്‍ ആരൊക്കെ അഭിനയിക്കണമെന്നതിനെ കുറിച്ച് തീരുമാനമായി വരുന്നതേയുള്ളൂ. ആഗസ്റ്റില്‍ ഷൂട്ടിംഗ് ആരംഭിക്കും
Home » സിനിമ » വനിതാ പൊലീസ് വീണ്ടും
വനിതാ പൊലീസ് വീണ്ടും
Posted by aussievartha on 23:46 //
