Features
ശശി തരൂര് - ഫിറ്റ്നസ് ടെസ്റ്റ് നടത്തി തിരിച്ചു വരുമോ ?
അഭയാര്‍ഥികള്ക്കുള്ള കമ്മീഷന്റെ പ്രവര്‍ത്തനവുമായി 1978 - ല്‍ ജെനീവയില്‍ ആയരിന്നു ശശി തരുരിന്റെ യു . എന്നിലെ തുടക്കം . ഏഴുത്തുകാരന്‍ കൂടിയായ അദേഹത്തെ അധികം താമസിക്കാതെ ലോകം അറിഞ്ഞു തുടങ്ങി . ഇന്ത്യ ഫ്രീഢം ടൂ മിലേനിയം , റീസണ്‍സ് ഓഫ് സ്റ്റേറ്റ് തുടങ്ങി കഥയും കാരൃവുമായി ഇരുപതില്‍ അധികം പുസ്തകങ്ങള്‍. രണ്ടു തവണ ബൂക്കര്‍ പുരസ്ക്കാരത്തിനു നോമിനഷന്‍. യു.എന്‍ അണ്ടര്‍ സെക്രട്ടറിയായി നയതന്ത്രത്തിന്‍റെ 28 - വര്‍ഷത്തെ വിജയകരമായ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച ശശി തരൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്‌ഥാന കോണ്‍ഗ്രസിന്റെ തലയ്‌ക്കു മുകളിലൂടെയാണ് തിരുവനന്തപുരത്തു സ്‌ഥാനാര്‍ഥിയായി പറന്നിറങ്ങിയത് . അവിടം മുതല്‍ അടിമുടി നാടകീയതയും വിവാദങ്ങളും നിറഞ്ഞ പുതിയൊരു രാഷ്‌ട്രീയ ശൈലിയാണ് നമ്മള്‍ കണ്ടത് . പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ എതിര്‍പ്പുണ്ടായിട്ടും ഒരു ലക്ഷത്തോളം വോട്ടിന്റെ ഭൂരീപക്ഷം നേടിയാണ് ശശി തരൂര്‍ തിരുവനന്തപുരത്തുനിന്നു വിജയിച്ചത്. തരൂര്‍ മത്സരിച്ചതുകൊണ്ട് തിരുവനന്തപുരം രാജ്യാന്തര തലത്തില്‍തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ പുതിയ പ്രവര്‍ത്തന ശൈലി കൊണ്ടുവരാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് ഉപരി-മധ്യവര്‍ഗത്തിന്റെ പിന്തുണയും നേടാനായി.
തിരുവനന്തപുരത്തെ ബാര്‍സിലോണയുടെ ഇരട്ടനഗരമാക്കുവാനും മന്ത്രിയായി ഡല്‍ഹിയിലിരിക്കുമ്പോഴും മണ്ഡലവുമായി ബന്ധം പുലര്‍ത്താനും അവിടെയെത്തുമ്പോള്‍ കഴിയുന്നത്ര പരിപാടികളില്‍ പങ്കെടുക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കോര്‍പറേറ്റ് ലോകത്തിന്റെ ശൈലി രാഷ്‌ട്രീയത്തിലേക്ക് സന്നിവേശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തന്റെ ഓരോ നീക്കത്തിലും വ്യത്യസ്‌തനാവാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. പലപ്പോഴും മണ്ഡലത്തിലെ ജനങ്ങള്‍ക്കും കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ക്കും അപ്രാപ്യനാകുന്നു എന്ന വിമര്‍ശനം അദ്ദേഹത്തിന് നേരിടേണ്ടി വന്നു.
പ്രൊഫഷണല്‍ സംഘത്തെ തലസ്‌ഥാനത്തെ ഓഫീസില്‍ നിയോഗിച്ച് ഈ ആരോപണത്തെ മറികടക്കാനുള്ള ശ്രമങ്ങള്‍ അദ്ദേഹം നടത്തി. പലപ്പോഴും ഇടതുപക്ഷം പോലും അദ്ദേഹത്തിനെതിരേ ശക്‌തമായ നിലപാടെടുക്കാന്‍ മടികാണിച്ചു. ജനങ്ങളോട് സംവദിക്കാനുള്ള മാര്‍ഗമായി അദ്ദേഹം തെരഞ്ഞെടുത്തത് ട്വിറ്ററിനെയാണ്. എന്നാല്‍ ഐ.പി.എല്‍ വിവാദത്തില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്‍പ്പെടെയുളള ആക്രമങ്ങള്‍ക്കു മുന്നില്‍ തരൂരിന് അടിയറവ് പറയേണ്ടി വന്നു.സ്‌ഥാനാര്‍ത്ഥിത്വത്തിനും മന്ത്രിസ്‌ഥാന ലബ്‌ധിക്കും കാരണമായ ഗാന്ധി കുടുംബവുമായുള്ള ബന്ധം ഐ.പി.എല്‍ വിവാദത്തില്‍ നിന്നും തരൂരിനെ രക്ഷിക്കാനായില്ല.
മന്ത്രിസ്‌ഥാനം ഉപേക്ഷിച്ചതിനൊപ്പം ലോക്‌സഭാംഗത്വവും തരൂര്‍ രാജിവയ്‌ക്കുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്. കേരളത്തിനുവേണ്ടി നിലകൊണ്ടതിന്റെ പേരില്‍ താന്‍ രാജിവയ്‌ക്കേണ്ടിവന്നുവെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പക്ഷേ രാജ്യാന്തര ബന്ധങ്ങളും പ്രശസ്‌തിയുമുള്ള ഡോ. തരൂരിന് തിരുവനന്തപുരം പോലെയുള്ള ചെറിയൊരൂ നഗരത്തെ തന്റെ പ്രവര്‍ത്തനകേന്ദ്രമാക്കി സ്വയം പരിമിതപ്പെടാന്‍ കഴിയുമോ എന്നതാണ് പ്രധാന പ്രശ്‌നം. തരൂര്ന്റെ രാജിയോടെ കേരളത്തിനു ഒരു മന്ത്രിയെയാണ് നഷ്ട്മാകുന്നത്. ഒരു ആഗോള മലയാളിയുടെ പ്രതിച്ചായ ജനം തരുര്നു നല്‍കിയിരുന്നു . ഈ വിവാദങ്ങള്‍ വന്നില്ലാരിന്നുവെങ്കില്‍ മിക്കവാറും അടുത്ത "രാഹുല്‍" മന്ത്രിസഭയില്‍ വിദേശ കാരൃ മന്ത്രി കസേര തന്നെ അദേഹത്തിനു ലഭിക്കുമായിരുന്നു.അദേഹം പരുക്കു മാറി തിരിച്ചു എത്തുമെന്നുതന്നെ നമ്മുക്ക് പ്രതിഷിക്കാം.

