Home » » ബോഡിഗാര്‍ഡുമായി സിദ്ദിഖ്‌ ബോളിവുഡില്‍

ബോഡിഗാര്‍ഡുമായി സിദ്ദിഖ്‌ ബോളിവുഡില്‍

മലയാളത്തിലെ സൂപ്പര്‍സംവിധായകന്‍ പ്രിയദര്‍ശന്‍ ഇപ്പോള്‍ ബോളിവുഡിലേയും ഒഴിവാക്കപ്പെടാനാകാത്ത സാന്നിധ്യമാണ്‌.ഇപ്പോള്‍ പ്രിയദര്‍ശന്‌ പിന്നാലെ മറ്റൊരു സൂപ്പര്‍ സംവിധായകനും ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു.നിരവധി ചിരിഹിറ്റുകള്‍ മലയാളിക്ക്‌ സമ്മാനിച്ച സിദ്ദിഖാണ്‌ മലയാളത്തില്‍ ദിലീപ്‌ നായകനായ അത്രയൊന്നും വിജയമാകാതെ പോയ ബോഡിഗാര്‍ഡുമായി ഹിന്ദിയിലേക്ക്‌ പോകുന്നത്‌. ഇപ്പോള്‍ ബോഡിഗാര്‍ഡിന്റെ തമിഴ്‌ പതിപ്പായ കാവല്‍ക്കാരന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട തിരക്കിലാണ്‌ സിദ്ദിഖ്‌ . വിജയ്‌ നായകനായി അഭിനയിക്കുന്ന കാവല്‍ക്കാരന്‌ ശേഷമാണ്‌ ഹിന്ദിപതിപ്പിന്‌ വേണ്ടി സിദ്ദിഖ്‌ തയ്യാറെടുക്കുക.സല്‍മാന്‍ ഖാനാണ്‌ ചിത്രത്തില്‍ ദിലീപ്‌ അവതരിപ്പിച്ച നായകകഥാപാത്രമാകുന്നത്‌.തമിഴിലെ നായികയാകുന്ന അസിന്‍ തന്നെയാകും ഹിന്ദിയിലും നായികയാകുക.സല്‍മാന്‍ ഖാന്റെ തന്നെ നിര്‍മ്മാണകമ്പനിയാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌.സിദ്ദിഖ്‌ കൂടി ബോളിവുഡിലേക്ക്‌ നീങ്ങുന്നതോടെ പ്രിയദര്‍ശനും സംഗീത്‌ ശിവനും സന്തോഷ്‌ ശിവനും മുരളി നാഗവള്ളിക്കും പിന്നാലെ മറ്റൊരു മലയാളി കൂടി ബോളിവുഡിലെ സാന്നിധ്യമാകും