തിരുവനന്തപുരം: നടന്‍ തിലകന് സീരിയലില്‍ അഭിനയിക്കുന്നതിലും വിലക്ക്. 'മറ്റൊരുവള്‍' എന്ന സീരിയലില്‍ അഭിനയിക്കാനായി കരാറില്‍ ഏര്‍പ്പെട്ട തിലകനെ ഒഴിവാക്കുകയാണെന്ന് അതിന്റെ അണിയറ പ്രവര്‍ത്തകര്‍ വിളിച്ചുപറയുകയാണ് ഉണ്ടായതെന്ന് തിലകന്‍ പറഞ്ഞു.
താരസംഘടനയായ 'അമ്മ' വിലക്കിയ ഒരു നടനെ സീരിയലില്‍ അഭിനയിപ്പിക്കാന്‍ കഴിയില്ലെന്ന് സീരിയല്‍ പ്രവര്‍ത്തകരുടെ സംഘടനയായ 'ആത്മ'യുടെ ജനറല്‍ സെക്രട്ടറി പൂജപ്പുര രാധാകൃഷ്ണന്‍ പറഞ്ഞു. മുന്‍മന്ത്രിയും നടനുമായ ഗണേഷ്‌കുമാറാണ് ഈ സംഘടനയുടെ പ്രസിഡന്റ്. രാവിലെ ഷൂട്ടിങിനായി സെറ്റില്‍ കൊണ്ടുപോകാന്‍ കാര്‍ അയക്കാമെന്ന് രാത്രി സംവിധായകന്‍ വിളിച്ചുപറഞ്ഞിരുന്നെന്നും രാവിലെ പോകാന്‍ തയ്യാറായിരുന്ന തന്നെ സീരിയലില്‍ നിന്ന് ഒഴിവാക്കുകയാണെന്ന് വിളിച്ചറിയിച്ചുവെന്നും തിലകന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Home » കേരളം , സിനിമ » തിലകന് സീരിയലിലും വിലക്ക്
തിലകന് സീരിയലിലും വിലക്ക്
Posted by aussievartha on 21:20 //
