Home » , » കമ്പ്യൂട്ടര്‍ വൈറസ്‌ ബാധ മനുഷ്യനും.....!

കമ്പ്യൂട്ടര്‍ വൈറസ്‌ ബാധ മനുഷ്യനും.....!

കമ്പ്യൂട്ടര്‍ വൈറസിന്‌ ഇരയാകുന്ന ആദ്യ മനുഷ്യന്‍ എന്ന ബഹുമതി ബ്രിട്ടീഷ്‌ ശാസ്‌ത്രജ്‌ഞന്‍ ഡോ.മാര്‍ക്ക്‌ ഗാസണിന്‌ . സുരക്ഷാ കവാടങ്ങള്‍ തുറക്കാന്‍ അദ്ദേഹത്തിന്റെ കൈയ്‌ക്കുള്ളില്‍ ഘടിപ്പിച്ച കമ്പ്യൂട്ടര്‍ ചിപ്പാണ്‌ വൈറസിന്‌ ഇരയായത്‌ . ഈ ചിപ്പ്‌ ഉപയോഗിച്ചാണ്‌ അദ്ദേഹം തന്റെ മൊബൈല്‍ ഫോണും പ്രവര്‍ത്തിപ്പിച്ചിരുന്നത്‌ . ഡോ.മാര്‍ക്ക്‌ ഗാസണ്‍ മനപൂര്‍വം തന്റെ കൈക്കുള്ളിലെ ചിപ്പിലേക്ക്‌ വൈറസിനെ കടത്തിവിടുകയായിരുന്നു. ഇതോടെ വൈറസ്‌ ലാബിലേക്ക്‌ പടര്‍ന്നു. കെട്ടിടത്തിന്റെ സുരക്ഷാ പാളിച്ചകളും പുറത്തായി. കെട്ടിടത്തിനുള്ളില്‍ കയറാന്‍ അനുവാദമുളളവരുടെ കൈക്കുള്ളിലുള്ള ചിപ്പുകളിലേക്കും വൈറസ്‌ ബാധിക്കും. സുരക്ഷാ പരിശോധനയുടെ ഭാഗമായാണ്‌ വൈറസ്‌ കടത്തിവിട്ടതെന്ന്‌ ഡോ.മാര്‍ക്ക്‌ ഗാസണ്‍ അറിയിച്ചു.