Home » » മംഗലാപുരം വിമാനദുരന്തം: മെല്‍ബണില്‍ അനുസ്മരണ യോഗം

മംഗലാപുരം വിമാനദുരന്തം: മെല്‍ബണില്‍ അനുസ്മരണ യോഗം

മെല്‍ബണ്‍: രാജ്യത്തെ മുഴുവന്‍ ദു:ഖത്തിലാഴ്ത്തിയ മംഗലാപുരം വിമാന അപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി മെല്‍ബണിലെ മലയാളികള്‍ ഒത്തുചേരുന്നു. മലയാളി അസോസിയേഷന്‍ ഓഫ് വിക്‌ടോറിയ, വേള്‍ഡ് മലയാളി കൗണ്‍സില്‍ മെല്‍ബണ്‍ പ്രവിശ്യ എന്നിവയുടെ ആഭിമുഖ്യത്തില്‍ മെയ് 30ന് വൈകുന്നേരം നാല് മണിക്ക് ഒക്‌ലേഗിന് സമീപമുള്ള വാരവി പാര്‍ക്കിലെ രക്തസാക്ഷി സ്മാരകത്തിലാണ് അനുസ്മരണ ചടങ്ങ്. എല്ലാ മലയാളി സുഹൃത്തുക്കളും പുഷ്പങ്ങളും മെഴുകുതിരികളുമായി ചടങ്ങില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.