Showing posts with label ഓട്ടോ ട്രാക്ക്. Show all posts
ബാറ്ററി ഒരുതവണ ചാര്ജ്ജുചെയ്താല് 1,000 കീ.മി ഓടാം
ജപ്പാനിലെ സാന്യോ നിര്‍മ്മിച്ച പ്രത്യേക ലിഥിയം അയണ്‍ ബാറ്ററിയാണ് മിറയില്‍ ഉപയോഗിച്ചിരിക്കുന്നത്. ജപ്പാന് ഇലക്ട്രിക് വെഹിക്കിള്‍ ക്ലബ്ബാണ് ടെസ്റ്റ് ഡ്രൈവ് സംഘടിപ്പിച്ചത്. 1,000 കി.മി യാത്രക്കിടെ 17 പേര് വൈദ്യുതകാര്‍ ഓടിച്ചു. ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വൈദ്യുതകാര്‍ ഓട്ടമായി ഇതിന് അംഗീകാരം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ജപ്പാനിലെ വൈദ്യുത കാര്‍ ക്ലബ്.
ഒറ്റത്തവണ ബാറ്ററി ചാര്‍ജ്ജുചെയ്ത് 555.6 കിലോമീറ്റര്‍ യാത്രചെയ്ത റെക്കോര്‍ഡ് തകര്‍ത്താണ് മിറ ഇ.വി പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. കഴിഞ്ഞ നവംബറിലാണ് മറ്റൊരു വൈദ്യുത കാര്‍ ക്ലബ് 555.6 കിലോമീറ്റര്‍ ദുരമോടി റെക്കോര്‍ഡ് സ്ഥാപിച്ചത്. മികച്ച വൈദ്യുത കാറുകള്‍ നിര്‍മ്മിക്കാന്‍ ജപ്പാനിലെ വാഹന നിര്‍മ്മാതാക്കള്‍ നടത്തുന്ന കടുത്ത മത്സരത്തിന്റെ ഭാഗമാണ് ഇത്തരം പരീക്ഷണങ്ങള്‍.
നാനോയെക്കാള്‍ വിലകുറഞ്ഞ കാറുമായി ചൈനിസ് വാഹന നിര്‍മ്മാതാവായ ഗീലി വരുന്നു
ബെയ്ജിങ് ഓട്ടോഷോയില്‍ പ്രദര്‍ശിപ്പിച്ച ഗീലിയുടെ ഐ.ജി കണ്‍സെപ്റ്റ് കാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാറെന്ന ഖ്യാതി നാനോയ്ക്ക് നഷ്ടമാകും. നാനോയെക്കാള്‍ മികച്ച കാറായിരിക്കും തങ്ങളുടെ ഐ.ജിയെന്ന് ഗീലി പ്രഖ്യാപിച്ചു കഴിഞ്ഞു. ഫോര്‍ഡില്‍നിന്ന് വോള്‍വോ ബ്രാണ്ട് സ്വന്തമാക്കി ഗീലി അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
ചിറകുകള്‍പോലെ മുകളിലേക്ക് തുറക്കുന്ന ഗള്‍വിങ് ഡോറുകളുള്ള ഐ.ജി കണ്‍സപ്റ്റ് കാറാണ് ബെയ്ജിങ് ഓട്ടോഷോയില്‍ ഗീലി അവതരിപ്പിച്ചത്. ചിലവേറിയ ഗള്‍വിങ് ഡോറുകള്‍ വിലകുറഞ്ഞ കാറില്‍ ഉണ്ടാകില്ലെന്നാണ് സൂചന. അമേരിക്ക, യൂറോപ് വിപണികളില്‍ ഐ.ജിയുടെ വൈദ്യുത മോഡലും വിറ്റഴിക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് പദ്ധതിയുണ്ട്.ഗീലി ഐ.ജി കാറിന്റെ വില 1500 മുതല്‍ 2000 പൗണ്ടുവരെ (1.01 മുതല്‍ 1.35 ലക്ഷംവരെ) ആയിരിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ കണക്കുകൂട്ടുന്നത്. 1.55 ലക്ഷംമുതലാണ് നാനോയുടെ വില. ടൊയോട്ട ഐ.ക്യൂവിനെക്കാള്‍ 185 എം.എം നീളക്കൂടുതലുണ്ട് ഐ.ജിയ്ക്ക്. 100 എം.എം അധിക വീല്‍ബെയ്സും. നാലുപേര്‍ക്ക് യാത്രചെയ്യാവുന്ന ഐ.ജിയ്ക്ക് ബൂട്ട്സ്പെയ്സ് അല്‍പ്പം കുറവാണെന്ന ന്യൂനത കണ്ടെത്താം.
70 ബി.എച്ച്.പി കരുത്തും 18.4 കെ.ജി.എം ടോര്‍ക്കും നല്കുന്ന 988 സി.സി എന്‍ജിനാണ് ചൈനയിലുള്ള ഐ,ജിയ്ക്ക് കരുത്ത് പകരുന്നത്. മുന്‍വീല്‍ ഡ്രൈവായ ചെറുകാറിന് അഞ്ചുസ്പീഡ് ഗിയര്‍ബോക്സുമുണ്ട്. വൈദ്യുതോമോഡല് 2015 ഓടെ പുറത്തിറങ്ങുമെന്നാണ് കരുന്നത്. റൂഫിലും ബോണറ്റിലും ഡാഷ് ബോര്‍ഡിലും സോളാര്‍ പാനലുകളുള്ള വൈദ്യുത കണ്‍സപ്റ്റ് കാറാണ് ഗീലി ബെയ്ജിങ് ഓട്ടോഷോയില്‍ പ്രദര്‍ശിപ്പിച്ചത്.
നാനൊയ്ക്ക് ഭീഷണിയായി മാരുതി സെര്‍വോ

ഇക്കോ' ജനപ്രിയമാവുന്നു

മാരുതി സുസുക്കിയുടെ ഫാമിലികാറായ 'ഇക്കോ' ജനപ്രിയമാവുന്നു. കമ്പനി പ്രതീക്ഷിച്ചതിലും വളരെ അധികം ആവശ്യക്കാരാണ് 'ഇക്കോ'വിനുള്ളത് . ഇപ്പോള്‍ ബുക്ക് ചെയ്തു കഴിഞ്ഞാല്‍ നാല് മാസം കഴിഞ്ഞേ വാഹനം കിട്ടുകയുള്ളൂ എന്ന അവസ്ഥയാണ് . അഞ്ചു വാതിലുകളുള്ള പുതിയ ഈ 'സി' സെഗ്മെന്റ് വാഹനം വലിയ കുടുംബത്തിന് ഉപയോഗിക്കാവുന്ന വിധത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത് .ഏകദേശം നാല് ലക്ഷം രൂപയോളം ആണ് ഈ വാഹനത്തിന്റെ വില .പെട്രോളിലോടുന്ന ഇക്കോ ഹൈവേയില്‍ 16 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.കരുത്തുറ്റതും ഇന്ധനക്ഷമത ഏറിയതുമായ 1200 സിസി എഞ്ചിനാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. ആറ് കളറുകളില്‍ 'ഇക്കോ' ലഭ്യമാണ്. ഭാരത് സ്റ്റേജ് -4 മലിനീകരണ നിബന്ധനകള്‍ക്കനുസൃതമായാണ് ഈ വാഹനം നിര്‍മ്മിച്ചിരിക്കുന്നത്.


