Home » » ഇക്കോ' ജനപ്രിയമാവുന്നു

ഇക്കോ' ജനപ്രിയമാവുന്നു


മാരുതി സുസുക്കിയുടെ ഫാമിലികാറായ 'ഇക്കോ' ജനപ്രിയമാവുന്നു. കമ്പനി പ്രതീക്ഷിച്ചതിലും വളരെ അധികം ആവശ്യക്കാരാണ് 'ഇക്കോ'വിനുള്ളത് . ഇപ്പോള്‍ ബുക്ക്‌ ചെയ്തു കഴിഞ്ഞാല്‍ നാല് മാസം കഴിഞ്ഞേ വാഹനം കിട്ടുകയുള്ളൂ എന്ന അവസ്ഥയാണ് . അഞ്ചു വാതിലുകളുള്ള പുതിയ ഈ 'സി' സെഗ്‌മെന്റ് വാഹനം വലിയ കുടുംബത്തിന് ഉപയോഗിക്കാവുന്ന വിധത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത് .ഏകദേശം നാല് ലക്ഷം രൂപയോളം ആണ് ഈ വാഹനത്തിന്റെ വില .പെട്രോളിലോടുന്ന ഇക്കോ ഹൈവേയില്‍ 16 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.കരുത്തുറ്റതും ഇന്ധനക്ഷമത ഏറിയതുമായ 1200 സിസി എഞ്ചിനാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. ആറ് കളറുകളില്‍ 'ഇക്കോ' ലഭ്യമാണ്. ഭാരത് സ്റ്റേജ് -4 മലിനീകരണ നിബന്ധനകള്‍ക്കനുസൃതമായാണ് ഈ വാഹനം നിര്‍മ്മിച്ചിരിക്കുന്നത്.