ഇന്ത്യയിലെ ചെറുകാറുകളുടെ വിപണിയെ സജീവമാക്കിക്കൊണ്ട് പുതിയ മോഡലുകള്‍ എത്തുന്നു. ഫിഗോ, ബീറ്റ്, പോളോ,ബജാജ് തുടങ്ങിയവ അവയില്‍ ചിലത് മാത്രം. ലോകപ്രശസ്‌ത കാര്‍ കമ്പനി ആയ നിസാന്‍ ആണ് `ട്വിങ്കോ' എന്ന പുതിയ മോഡലുമായാണ് വിപണി പിടിച്ചടക്കാന്‍ എത്തുന്നത്. നാലു സീറ്റുകളുള്ള ഈ പുതിയ മോഡലിന് യൂറോപ്യന്‍ വിപണിയില്‍ വന്‍ വരവേല്‍പാണ് ലഭിച്ചത്. ചെന്നൈയിലെ പ്ലാന്റില്‍ നിന്നുതന്നെ ട്വിങ്കോ പുറത്തിറക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്. ലോകോത്തര കാര്‍ കമ്പനി ആയ ഡയ്‌മറുമായി ചേര്ന്നാ ണ് നിസാന്‍ ട്വിങ്കോ പുറത്തിറക്കുക. ടാറ്റയുടെ നാനോകാര്‍ അത്ര സുരക്ഷിതമല്ലെന്ന റിപ്പോര്ട്ടു കളുടെ അടിസ്‌ഥാനത്തില്‍ ട്വിങ്കോയ്‌ക്ക് വന്‍ വരവേല്പ് തന്നെ ഇന്ത്യയില്‍ ലഭിച്ചേക്കും.

