മെല്‍ബണ്‍: കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഓസ്‌ട്രേലിയായില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് രൂപവല്‍ക്കരിച്ചു. സാന്‍കിനോംഗില്‍ നടന്ന ചടങ്ങില്‍ ആദ്യപ്രസിഡന്റായി ജോസ് എം. ജോര്‍ജിനെ തിരഞ്ഞെടുത്തു. വൈസ്പ്രസിഡന്റുമാരായി വിന്‍സി വിന്‍സന്റ്, സി.പി സാജു, ജോജി ജോണ്‍ എന്നിവരെയും ജനറല്‍ സെക്രട്ടറിയായി ജോര്‍ജ് തോമസിനേയും ജോ.സെക്രട്ടറിമാരായി ജോജോ കുര്യന്‍, സോജി തോമസ്, ജിസ് മാറാട്ടില്‍ എന്നിവരെയും ട്രഷററായി ബിനോയി പോളിനെയും തിരഞ്ഞെടുത്തു.കമ്മറ്റിയംഗങ്ങളായി ബിനോയി ജോര്‍ജ്, ബൈജു ഇലഞ്ഞിക്കുടി, ഷൈന്‍ മാളിയേക്കല്‍, റൂബിള്‍ തോമസ്, ഏണസ്റ്റ് ജോണി സണ്ണി, സോബന്ഡ തോമസ്, അരുണ്‍ പാലയ്ക്കലോടി, സോയി സിറിയക്, അജോ അങ്കമാലി, അനീഷ് മാത്യു എന്നിവരെയും തിരഞ്ഞെടുത്തു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യൂസേഴ്‌സ് ഫീ ഏര്‍പ്പെടുത്തിയതിനെതിരെ വ്യോമയാന മന്ത്രാലയത്തിന് പരാതി നല്‍കാനും പുതിയ ഓസ്‌ട്രേലിയന്‍ കുടിയേറ്റ നിയമത്തിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ ഇന്ത്യന്‍ സര്‍ക്കാരിന് നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു.
Home » ഓസ്ട്രേലിയ » ഒ.ഐ.സി.സി രൂപവല്‍ക്കരിച്ചു
ഒ.ഐ.സി.സി രൂപവല്‍ക്കരിച്ചു
Posted by aussievartha on 00:21 //
