മെല്‍ബണ്‍ : വീട് വാങ്ങിച്ചവര്‍ക്കും വാങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അനുഗ്രഹമായി പലിശ നിരക്ക് കുറയുന്നു . പലിശ നിരക്ക് 4.5% വരെ താഴുമെന്നാണ് കരുതുന്നത് . പക്ഷെ നാണയപ്പെരുപ്പനിരക്ക് 3.7% ആയി ഉയര്‍ന്നു. ഇതു റീസെര്‍വ് ബാങ്ക് ഓഫ് ഓസ്ട്രേലിയയുടെ പ്രതീക്ഷിത നിരക്കില്ലും കൂടുതലാണ് . കഴിഞ്ഞ മാസങ്ങളില്‍ തുടെര്‍ച്ചയായി റീസെര്‍വ് ബാങ്ക് പലിശ നിരക്ക് കൂട്ടിയിരുന്നു , ഇതുമൂലം മൂന്ന് ലക്ഷം ഡോളര്‍ ഭവനവായ്പ്പ എടുത്തയാള്‍ക്ക് പ്രതിമാസം മൂന്നുറൂ ഡോള്ളറോളം അധിക ബാദ്ധ്യത വന്നിരിന്നു .
സിഗരറ്റിനുണ്ടായ വിലവര്‍ധനവാണ് നാണയപ്പെരുപ്പനിരക്കിനു പ്രധാന കാരണം . പെട്രോള്‍ വില 2.8 ശതമാനവും വീടുവാടക 0.2 ശതമാനവും മെയ് മാസത്തില്‍ കൂടി .

