Home » » ജോസ് കെ മാണിക്ക് സ്വീകരണം നല്‍കി

ജോസ് കെ മാണിക്ക് സ്വീകരണം നല്‍കി

ഓക്‌ലന്റ്: കോട്ടയം എം.പി ജോസ് കെ മാണിക്കും യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ജയിംസ് തെക്കനാടിനും ന്യൂസിലന്റില്‍ സ്വീകരണം നല്‍കി. ഓക്‌ലന്റ് മലയാളി സമാജം പ്രസിഡന്റ് റോയി പള്ളിമാലില്‍ നേതൃത്വം നല്‍കി. ഹില്‍സറോയിലെ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനത്തിലും കെല്‍സ്റ്റണ്‍ ഗേള്‍സ് കോളേജില്‍ നടന്ന മലയാളി ജേസീസിന്റെ ഇന്ത്യന്‍ ഡാന്‍സ് ഫെസ്റ്റിലും എപ്‌സം പള്ളിയില്‍ നടന്ന പ്രവാസി കേരള കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തതായി പ്രസിഡന്റ് ബിജോമോന്‍ ചേന്നാത്ത് അറിയിച്ചു.