ലണ്ടന്‍: ഇന്ത്യക്കാരടക്കമുള്ള വിദേശഡോക്ടര്‍മാര്‍ക്ക്് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് മാറ്റാന്‍ ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് തീരുമാനിച്ചു. ബ്രിട്ടനില്‍ ഡോക്ടര്‍മാരുടെ കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണിത്. യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളിലെ ഡോക്ടര്‍മാര്‍ക്ക് 2006 ലാണ് ബ്രിട്ടണ്‍ വിലക്കേര്‍പ്പെടുത്തിയത്. വിദഗ്ധ ഡോക്ടര്‍മാരെ ലഭിക്കാത്തതിനാല്‍ ബ്രിട്ടനിലെ നിരവധി ആസ്പത്രികളിലെ എമര്‍ജന്‍സി വിഭാഗങ്ങള്‍ അടച്ചുപൂട്ടിയത് വാര്‍ത്തയായിരുന്നു. 2006 ല്‍ പുതിയ നിയമം വന്നതോടെ നിരവധി ഇന്ത്യന്‍ ഡോക്ടര്‍മാര്‍ സ്വദേശത്തേക്ക് മടങ്ങിയിരുന്നു. എന്നാല്‍ രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാര്‍ സേവനം അനുഷ്ഠിക്കരുതെന്ന് ഇമിഗ്രേഷന്‍ നിയമത്തില്‍ നിബന്ധനയുള്ളത് ഡോക്ടര്‍മാര്‍ താല്‍പര്യക്കുറവുണ്ടാക്കുമെന്ന് നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് അധികൃതര്‍ തന്നെ അഭിപ്രായപ്പെടുന്നുണ്ട്.
Home » വിദേശം » വിലക്ക് മാറി, ബ്രിട്ടനില്‍ ഇനി വിദേശഡോക്ടര്‍മാര്‍ക്ക് അവസരം
വിലക്ക് മാറി, ബ്രിട്ടനില്‍ ഇനി വിദേശഡോക്ടര്‍മാര്‍ക്ക് അവസരം
Posted by aussievartha on 23:01 //
