ഹൈദരാബാദ്: മംഗലാപുരം വിമാന അപകടത്തില്‍ മരിച്ചവരില്‍ 12 പേരുടെ മൃതദേഹങ്ങള്‍ ഡി.എന്‍.എ പരിശോധനയിലും തിരിച്ചറിയാനായില്ല. തിരിച്ചറിയാനാവാത്ത മൃതദേഹങ്ങള്‍ ബന്ധുക്കളുടെ അനുമതിയോടെ മംഗലാപുരത്ത് സര്‍വമത പ്രാര്‍ത്ഥനയോടെ കൂട്ടമായി സംസ്‌കരിക്കാനാണ് തീരുമാനം. ഇന്നലെ വൈകിട്ടോടെയാണ് ഹൈദരാബാദിലെ ഡി.എന്‍ എ, ഫിംഗര്‍ പ്രിന്റ് ആന്‍ഡ് ഡയഗനോസ്‌റ്റിക് ഇന്‍സ്‌റ്റിറ്റിയൂട്ടില്‍ നിന്നു പരിശോധന ഫലം പുറത്തു വന്നത്. തിരിച്ചറിയാനുണ്ടായിരുന്ന മൃതദേഹങ്ങളില്‍ നിന്നുള്ള സാംപിളുകളും ബന്ധുക്കളുടെ രക്‌ത സാംപിളുകളും തമ്മില്‍ ഒത്തു ചേരുന്നില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു. തിരിച്ചറിയാത്ത പന്ത്രണ്ട് മൃതദേഹങ്ങളില്‍ നാലെണ്ണം മലയാളികളുടേതാണ്. ഇവ ബന്ധുക്കളുടെ അനുമതിയോടെ കൂട്ടത്തോടെ സംസ്‌കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മംഗലാപുരം സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു.
Home » ദേശീയം » വിമാനദുരന്തം:തിരിച്ചറിയാത്ത 12 മൃതദേഹങ്ങള്‍ മംഗലാപുരത്ത് സംസ്‌കരിക്കും
വിമാനദുരന്തം:തിരിച്ചറിയാത്ത 12 മൃതദേഹങ്ങള്‍ മംഗലാപുരത്ത് സംസ്‌കരിക്കും
Posted by aussievartha on 16:53 //
