Home » » ഓസ്ട്രലിയന്‍ പത്രപ്രവര്‍ത്തകര്‍ ഇസ്രായേലി തടവറയില്‍

ഓസ്ട്രലിയന്‍ പത്രപ്രവര്‍ത്തകര്‍ ഇസ്രായേലി തടവറയില്‍

സിഡ്നി: ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കളും മരുന്നുമായി പുറപ്പെട്ട കപ്പല്‍വ്യൂഹത്തിനുനേരെ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണം റിപ്പോര്‍ട്ട് ചെയ്ത രണ്ട് പത്രപ്രവര്‍ത്തകരെ ഇസ്രായേല്‍ സേന തടവിലാക്കി.ആസ്ത്രേലിയയിലെ സിഡ്നി മോണിങ് ഹെറാള്‍ഡ് പത്രത്തിന്റെ ലേഖകന്‍ പോള്‍ മാക് ഗഫും ഫോട്ടോഗ്രാഫര്‍ ജെറാത്തിയുമാണ് ഇസ്രായേല്‍ സേനയുടെ പിടിയിലായത്. ഗസ്സയിലേക്കുള്ള കപ്പലുകളിലൊന്നിലായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്നത്.ആക്രമണത്തിനുശേഷം ഇരുവരും ഓഫിസുമായി ബന്ധപ്പെട്ടില്ലെന്ന് പറഞ്ഞ ഹെറാള്‍ഡ് എഡിറ്റര്‍ പീറ്റര്‍ ഫ്രേ ഇരുവരും ഇസ്രായേല്‍ സേനയുടെ പിടിയിലാണെന്ന് സ്ഥിരീകരിച്ചു.ഇരുവരെയുംഅടിയന്തരമായി മോചിപ്പിക്കണമെന്ന് അദ്ദേഹം ഇസ്രായേല്‍ അധികൃതരോടാവശ്യപ്പെട്ടു.