Home » » ബ്രിസ്‌ബെയിനില്‍ ഓള്‍ ഓസ്‌ട്രേലിയ വടംവലി മത്സരം

ബ്രിസ്‌ബെയിനില്‍ ഓള്‍ ഓസ്‌ട്രേലിയ വടംവലി മത്സരം

ബ്രിസ്‌ബെയിന്‍: കൈരളി ബ്രിസ്‌ബെയിനിന്റെ ആഭിമുഖ്യത്തില്‍ കൈരളി ബ്രിസ്‌ബെ.ിന്‍ എവര്‍റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള രണ്ടാമത് വടംവലി മത്സരം 2010 ആഗസ്ത് ഏഴാം തിയതി ഗ്രീന്‍ സ്‌ലോപ്പിലെ പൈന്‍ സ്ട്രീറ്റ് മൈതാനത്തു വെച്ച് നടക്കും. മത്സരം അതിവിപുലമായി നടത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണന്ന് സംഘടനാ ഭാരവാഹികളായ നോബി അഗസ്റ്റിനും സിബിന്‍ ജോസും അറിയിച്ചു. ഓസ്‌ട്രേലിയയിലെ ഏതൊരു മലയാളി ടീമിനും ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ഡിസ്മി - 0425435399 , ഫിജ ജോസ് - 0413578171, ബിജോഷ് - 0423688626, ബോമിക് - 0412874435.