മെണ്‍ബണ്‍: മംഗലാപുരം വിമാന അപകടത്തില്‍ മരണമടഞ്ഞ 54 മലയാളികള്‍ ഉള്‍പ്പെടെ 158 പേരുടെ അകാല വിയോഗത്തില്‍ അനുശോചന യോഗവും പ്രാര്‍ത്ഥനയും നടത്തി.മലയാളി അസോസിയേഷന്‍ ഓഫ് വിക്‌ടോറിയ, വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മെല്‍ബണിലെ ഓക് ലെയിനു സമീപമുള്ള വാര്‍വീ പാര്‍ക്കിലെ രക്തസാക്ഷി സ്മാരകത്തിലായിരുന്നു ചടങ്ങ്. വിക്‌ടോറിയ പാര്‍ലമെന്റ് അംഗം ഹോംങ്‌ലി മുഖ്യാതിഥിയായിരുന്നു.രക്തസാക്ഷി മണ്ഡപത്തില്‍ മരണമടഞ്ഞവരുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം അനുശോചന യോഗവും പ്രാര്‍ത്ഥനയും നടത്തി.ഡോ. ഷാജി വര്‍ഗീസ്,വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡന്റ് ഹിറ്റ്‌ലര്‍ ഡേവിഡ്, സീനിയര്‍ വിംഗ് പ്രതിനിധി മധുസൂദനന്‍ നായര്‍, സജിമോന്‍ ജോസഫ്, സാജന്‍ പി ജോണ്‍, ഫ്രീഡാ ഡേവിഡ്, ഇന്ത്യന്‍ മലയാളി മാഗസിന്‍ എഡിറ്റര്‍ തിരുവല്ലം ഭാസി എന്നിവര്‍ സംസാരിച്ചു.ബപിഷ് പി വി, അജി പുനലൂര്‍, വിജേഷ്,വിഷ്ണു പ്രഭാകരന്‍, ആന്റണി ജോര്‍ജ്്, ലതീഷ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കന്നട സംഘം പ്രസിഡന്റ് നാഗി വി ജെ, എന്‍ ടി ടി എഫ് അലുമിനി അസോസിയേഷന്‍ ചെയര്‍മാന്‍ ഗംഗാധരന്‍, പുലരി വിക്‌ടോറിയ രാധാകൃഷ്‌നന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
Home » ഓസ്ട്രേലിയ » വിമാന ദുരന്തം: മെല്‍ബണില്‍ അനുശോചന യോഗവും പ്രാര്‍ത്ഥനയും നടത്തി
വിമാന ദുരന്തം: മെല്‍ബണില്‍ അനുശോചന യോഗവും പ്രാര്‍ത്ഥനയും നടത്തി
Posted by aussievartha on 22:08 //
