പ്രശസ്ത സാഹിത്യകാരന്‍ കോവിലന്‍(87) അന്തരിച്ചു. കുന്ദംകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ രാവിലെ മൂന്ന് മണിയ്ക്കായിരുന്നു അന്ത്യം. ഒരാഴ്ചയായി ശ്വാസതടസ്സത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഗുരുവായൂരിനടുത്ത് കണ്ടാണിശ്ശേരി എന്ന സ്ഥലത്താണ് 1923 ജൂലായ് ഒമ്പതിന് വട്ടോമ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍ എന്ന കോവിലന്‍ ജനിച്ചത്. കണ്ടാണിശ്ശേരി എക്‌സെല്‍സിയര്‍ സ്‌കൂളിലും, നെന്മിനി ഹയര്‍ എലമെന്ററി സ്‌കൂളിലും പാവറട്ടി സാഹിത്യ ദീപിക സംസ്‌കൃത കോളജിലും പഠിച്ചു.1943-46ല്‍ റോയല്‍ ഇന്ത്യന്‍ നേവിയിലും, 1948-68ല്‍ കോര്‍ ഒഫ് സിഗ്‌നല്‍സിലും പ്രവര്‍ത്തിച്ചു. കഥകളുടെ യാഥാര്‍ത്ഥ്യവും ശക്തമായ കഥാപാത്രാവിഷ്‌കാരവും തുളച്ചുകയറുന്ന ഭാഷയും കോവിലന്റെ കഥകളെ വ്യത്യസ്തമാക്കുന്നു.

