ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ ആശ്രമത്തിന് സമീപമുണ്ടായ വെടിവെയ്പ് യഥാര്‍ഥത്തില്‍ രവിശങ്കറിനെ ലക്ഷ്യമിട്ടായിരുന്നുവെന്ന് പറയാന്‍ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രി പി.ചിദംബരം. ശ്രീ ശ്രീ രവിശങ്കറും അദ്ദേഹത്തിന്റെ അകമ്പടി വാഹനവും കടന്നുപോയി അഞ്ച് മിനിറ്റിന് ശേഷമാണ് വെടിവെയ്പുണ്ടായത്. രവിശങ്കറിന്റെ രണ്ട് അനുയായികള്‍ തമ്മിലുള്ള തര്‍ക്കമാണ് വെടിവെയ്പില്‍ കലാശിച്ചതെന്നാണ് ഇതുവരെ ലഭിച്ച സൂചനയെന്ന് ചിദംബരം വ്യക്തമാക്കി. കര്‍ണാട ഡി.ജി.പിയും ശ്രീ ശ്രീ രവിശങ്കറായിരുന്നില്ല അക്രമികളുടെ ലക്ഷ്യമെന്ന് അഭിപ്രായപ്പെട്ടു. ഇത് ഏതെങ്കിലും വ്യക്തിയെ ലക്ഷ്യമിട്ടാണോ എന്ന് പോലും ഇപ്പോള്‍ പറയാനാകില്ലെന്ന് ഡി.ജി.പി അജയ്കുമാര്‍ സിങ് പറഞ്ഞു. കനക്പുരയിലെ രവിശങ്കറിന്റെ ആശ്രമം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രവിശങ്കറും അനുയായികളും സംഭവസ്ഥലത്ത് നിന്ന് പുറപ്പെട്ട് അഞ്ച് മിനിറ്റിന് ശേഷമാണ് വെടിവെയ്പ് നടന്നതെന്നും അദ്ദേഹവും പറഞ്ഞു.
Home » ദേശീയം » 'വെടിവെയ്പ്: ശ്രീശ്രീ രവിശങ്കറായിരുന്നില്ല ലക്ഷ്യം'
'വെടിവെയ്‌പ്: ശ്രീശ്രീ രവിശങ്കറായിരുന്നില്ല ലക്ഷ്യം'
Posted by aussievartha on 00:15 //
