ന്യൂഡല്‍ഹി: കേന്ദ്ര സഹമന്ത്രി കെ.വി. തോമസ് അനധികൃതമായി ഏഴുകാറുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി. മന്ത്രാലയത്തിനു കീഴിലുള്ള വിവിധ പൊതുമേഖലാ സ്‌ഥാപനങ്ങളുടെ ഉടമസ്‌ഥതയിലുള്ള കാറുകളാണു മന്ത്രി ഉപയോഗിക്കുന്നത്. വിവരാവകാശ നിയമപ്രകാരമുള്ള രേഖകള്‍ അടിസ്‌ഥാനമാക്കി 'മിഡ്‌ഡേ'എന്ന ഇംഗ്ലീഷ ദിനപത്രമാണ് ഈ വിവരം പുറത്തുകൊണ്ടുവന്നത്. സഹമന്ത്രിയെന്ന നിലയില്‍ തോമസിന് ഒരു കാര്‍ ഉപയോഗിക്കാനാണു നിയമപരമായഅവകാശം. പൊതുമേഖലാസ്‌ഥാപനങ്ങളുടെ വാഹനങ്ങളോ സൗകര്യങ്ങളോ മന്ത്രാലയങ്ങള്‍ ഉപയോഗിക്കരുതെന്നും ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായി പരാതി ലഭിച്ചാല്‍ നടപടിയെടുക്കണമെന്നുമാണു പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ ഉത്തരവ്. എഫ്.സി.ഐ., സെന്‍ട്രല്‍ വെയര്‍ ഹൗസിംഗ് കോര്‍പറേഷന്‍, ഐ.സി.എ.ആര്‍. തുടങ്ങിയ സ്‌ഥാപനങ്ങളുടെ വാഹനങ്ങള്‍ മന്ത്രിക്കു വിട്ടുകൊടുത്തതായി വിവരാവകാശ രേഖകള്‍ വ്യക്‌തമാക്കുന്നു.
Home » ദേശീയം » മന്ത്രി കെ.വി. തോമസ് ഉപയോഗിക്കുന്നത് ഏഴു കാര്‍
മന്ത്രി കെ.വി. തോമസ് ഉപയോഗിക്കുന്നത് ഏഴു കാര്‍
Posted by aussievartha on 15:00 //
