രമേശ് ചെന്നിത്തലയെ വീണ്ടും കെപിസിസി പ്രസിഡന്റായി നിലനിര്‍ത്താന്‍ നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് പി.സി ചാക്കോ എം.പി. നിലവിലുളള ആളെ തന്നെ കെപിസിസി പ്രസിഡന്റായി വീണ്ടും നിയമിക്കുമെന്ന ഒരു തീരുമാനവും കോണ്‍ഗ്രസ് എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കെപിസിസി നിലവിലില്ല. ആ നിലയ്ക്ക് കെപിസിസി നേതാവ് എന്ന നിലയില്‍ പ്രസ്താവന ഇറക്കാന്‍ പാടില്ല. ചെന്നിത്തലയ്ക്ക് ഗ്രൂപ്പ് മോഹങ്ങളുണ്ടാകാം. പക്ഷേ കെപിസിസി പ്രസിഡന്റിന്റെ പദവിയിലിരുന്നുകൊണ്ട് ഗ്രൂപ്പ് പ്രവര്‍ത്തനം നടത്താന്‍ പാടില്ലല്ലോ. അങ്ങനെ അദ്ദേഹം ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തുന്നതായി കരുതുന്നുമില്ല-ചാക്കോ പറഞ്ഞുകെപിസിസി അംഗങ്ങളെ തിരഞ്ഞെടുത്ത ശേഷം മാത്രമേ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരമുണ്ടാകുമോ എന്ന് പറയാന്‍ കഴിയൂ. ഒന്നില്‍ കൂടുതല്‍ പേരുകള്‍ ഉയര്‍ന്നുവന്നാല്‍ മത്സരവും നടന്നേയ്ക്കും. സംഘടനാ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് കെ.കരുണാകരന്റെ അഭിപ്രായം പരിഗണിക്കണമെന്നും പിസി ചാക്കോ ആവശ്യപ്പെട്ടിട്ടുണ്ട്. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Home » കേരളം » ചെന്നിത്തല പ്രസിഡന്റാവുമെന്ന് ഉറപ്പില്ല: ചാക്കോ
ചെന്നിത്തല പ്രസിഡന്റാവുമെന്ന് ഉറപ്പില്ല: ചാക്കോ
Posted by aussievartha on 22:05 //
