Home » » ‌ദേഷ്യം ആരോഗ്യത്തിന് നല്ലതെന്ന്

‌ദേഷ്യം ആരോഗ്യത്തിന് നല്ലതെന്ന്

ലണ്ടന്‍ : ദേഷ്യപ്പെടുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന പൊതു ധാരണ തിരുത്തി ദേഷ്യം ആരോഗ്യത്തിന് ഗുണകരമാണെന്ന വാദവുമായി ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. ദേഷ്യപ്പെടലിനെ സാമാന്യബുദ്ധിയ്ക്ക് നിരക്കാത്ത പ്രവൃത്തിയായാണ് എല്ലാവരും കണക്കാക്കുന്നത്. എന്നാല്‍ ഈ പുതിയ വെളിപ്പെടുത്തലോടെ മുന്‍കോപികള്‍ സന്തോഷത്തിലാണ്.മാനസിക സമ്മര്‍ദ്ദങ്ങളെ ശമിപ്പിക്കുന്നതിലൂടെ, നല്ല ചിന്തകള്‍ മനസ്സില്‍ നിറയ്ക്കുന്ന തലച്ചോറിന്റെ ഭാഗത്തേക്ക് രക്തയോട്ടം വര്‍ദ്ധിക്കുന്നുെവന്നാണ് കണ്ടെത്തല്‍. ഈ വെളിപ്പെടുത്തല്‍ പോലെ തന്നെ വിചിത്രമാണ് ഗവേഷണവും. 30 പേരില്‍ ദേഷ്യം പിടിപ്പിച്ചാണ് ഈ കണ്ടെത്തല്‍ നടത്തിയത്.പരീക്ഷണത്തിനു ശേഷം 'ഇര' കളുടെ തലച്ചോര്‍ പരിശോധിച്ചതിലൂടെ ഇവരുടെ ഇടത് ഭാഗത്തെ തലച്ചോര്‍ ഉത്തേജിക്കപ്പെട്ടതായി കണ്ടെത്തി. മാത്രമല്ല, സമ്മര്‍ദ്ദങ്ങള്‍ മനസ്സില്‍ നിന്നു നീങ്ങിയതായും െതളിഞ്ഞു. തലച്ചോറിന്‍െ ഇടത്ഭാഗമാണ് നല്ല ചിന്തകളുടെ ഉത്ഭവകേന്ദ്രം. വലത് ഭാഗത്ത് അശുഭ ചിന്തകളും, പേടിയും, ദുഃഖവുമാണെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്.വലന്‍ഷ്യ സര്‍വ്വകലാശാലയിലെ ന്യൂസ് ഹെറേറോയുടെ നേതൃത്തിലുള്ള ഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയത്.