ചൈനീസ് സാമ്പത്തിക രംഗം തൊട്ടാല്‍ പൊട്ടിയേക്കാവുന്ന ഒരു കുമിളയാണെന്ന് പ്രമുഖ നിക്ഷേപകന്‍ മാര്‍ക്ക് ഫേബര്‍ പറയുന്നു. ചൈനീസ് ഓഹരി വിപണികളില്‍ നില നില്‍ക്കുന്ന മാന്ദ്യവും ഉത്പന്നങ്ങളുടെ വില വര്‍ധനയും ചൈനീസ് സാമ്പത്തിക രംഗത്തിന്റെ നട്ടെല്ലൊടിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. മൊത്തം ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) നില നിര്‍ത്താന്‍ കയറ്റുമതിയെ അതിയായി ആശ്രയിക്കുന്ന രാജ്യമായതിനാല്‍ ആഗോള പ്രതിസന്ധിയെ തുടര്‍ന്ന് ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് കുറഞ്ഞത് ചൈനയുടെ ജി.ഡി.പി. വളര്‍ച്ചയെ കാര്യമായി ബാധിച്ചതായും ഫേബര്‍ നിരീക്ഷിച്ചു.
ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ചൈനയുടെ കയറ്റുമതി കുറഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 60 ശതമാനത്തോളം കെട്ടിടനിര്‍മാണ മേഖലയില്‍ നിന്നാണ്. റിയാലിറ്റി മേഖലയിലെ വിലക്കയറ്റം നിക്ഷേപകരെ ഓഹരി വിപണികളില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ പ്രേരിപ്പിക്കുമെന്നും ഓഹരികള്‍ വില ഉയര്‍ന്ന സാഹചര്യമായതിനാല്‍ ഇത് ചൈനീസ് സാമ്പത്തിക മേഖലക്ക് വന്‍ തിരിച്ചടിയാവുമെന്നും നിക്ഷേപകര്‍ ഇന്ത്യന്‍ സൂചികകളിലേക്ക് തിരിയുമെന്നും ഫേബര്‍ അഭിപ്രായപ്പെടുന്നു. കയറ്റുമതിയില്‍ അതിയായി ആശ്രയിക്കാത്തതിനാല്‍ ചൈനീസ് വിപണിയുടെ തകര്‍ച്ച ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് ഉണര്‍വേകുമെന്നാണ് ഫേബറിന്റെ വിലയിരുത്തല്‍.
Home » വിദേശം » ചൈനീസ് സാമ്പത്തിക രംഗം തകര്ച്ചയിലേക്കെന്ന് വിദഗ്ധര്‍
ചൈനീസ് സാമ്പത്തിക രംഗം തകര്ച്ചയിലേക്കെന്ന് വിദഗ്ധര്‍
Posted by aussievartha on 00:40 //
