കാന്‍സര്‍ ബാധിച്ച കുട്ടികളെ രക്ഷിക്കാനായി സച്ചിന്റെ അഭ്യര്‍ത്ഥന. രണ്ടാഴ്ചക്കുളളില്‍ സംഭാവനയായി ലഭിച്ചത് ഏകദേശം ഒന്നേകാല്‍ കോടി രൂപ. ഇന്റര്‍നെറ്റിലെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് വെബ്‌സൈറ്റായ ട്വിറ്ററിലാണ് സച്ചിന്‍ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. ക്രൂസേഡ് എഗനിസ്റ്റ് കാന്‍സര്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തനത്തിനുവേണ്ടിയാണു സച്ചിന്‍ സഹായാഭ്യര്‍ഥന നടത്തിയത്. സച്ചിന്‍സ് ക്രൂസേഡ് എഗനിസ്റ്റ് കാന്‍സര്‍ ഇന്‍ ചില്‍ഡ്രന്‍ എന്ന പദ്ധതിയ്ക്കുവേണ്ടി ലഭിച്ച തുക കാന്‍സര്‍ രോഗികളായ കുട്ടികളുടെ ചികില്‍സയ്ക്കുവേണ്ടിയാണ് ചെലവഴിക്കുന്നത്.
നൂറും ഇരുനൂറും രൂപമുതല്‍ ലക്ഷങ്ങള്‍വരെ സംഭാവന ചെയ്തവരുണ്ട്. കാന്‍സര്‍ രോഗികളായ കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നുമായി സംഭാവനയിലൂടെ എനിക്കൊപ്പം ചേര്‍ന്ന എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും സംതൃപ്തി നല്‍കിയ സംഭാവനയാണ് ഇത്.- സച്ചിന്‍ പറഞ്ഞു.
Home » ദേശീയം , സ്പോര്‍ട്സ് » കാന്‍സര്‍ ബാധിച്ച കുട്ടികള്‍ക്കായി സച്ചിന്റെ അദ്യര്‍ത്ഥന രണ്ടാഴ്ചക്കുളളില്‍ ഒന്നേകാല്‍ കോടി
കാന്‍സര്‍ ബാധിച്ച കുട്ടികള്‍ക്കായി സച്ചിന്റെ അദ്യര്‍ത്ഥന രണ്ടാഴ്ചക്കുളളില്‍ ഒന്നേകാല്‍ കോടി
Posted by aussievartha on 22:10 //
