Home » » ഗൂഗിളിന്‌ ഇന്ത്യയില്‍ പ്രിയമേറുന്നു

ഗൂഗിളിന്‌ ഇന്ത്യയില്‍ പ്രിയമേറുന്നു

സാങ്കേതികവിദ്യയോട്‌ ഏറ്റവും പോസിറ്റീവായി പ്രതികരിക്കുന്നവരാണ്‌ ഇന്ത്യന്‍ യുവത്വം.മൊബൈല്‍ ഫോണ്‍ ആയാലും ലാപ്‌ടോപ്‌ ആയാലും പുതിയ കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയായാലും സോഷ്യല്‍ നെറ്റ്‌ വര്‍ക്കിങ്ങ്‌ സൈറ്റുകള്‍ ആയാലും ഇന്ത്യയില്‍ പ്രചാരം നേടുന്നത്‌ വളരെ വേഗമാണ്‌. ഇപ്പോള്‍ സേര്‍ച്ച്‌ എഞ്ചിനുകളില്‍ മുന്‍പന്തിയിലുള്ള ഗൂഗിള്‍ സേര്‍ച്ച്‌ എഞ്ചിന്റെ ഉപയോഗം ഇന്ത്യയില്‍ 70 ശതമാനം വര്‍ദ്‌ധിച്ചതായാണ്‌ ഗൂഗിളിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്‌.ഗൂഗിളില്‍ ബ്രാന്‍ഡ്‌ അന്വേഷണങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നോക്കിയയാണ്‌. സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ,സാംസങ്ങ്‌,സോണി,ബിഎസ്‌എന്‍എല്‍ എന്നിവയാണ്‌ തിരച്ചിലില്‍ പിന്നീടുളള സ്ഥാനങ്ങളില്‍.സാമ്പത്തികമേഖലയിലാണ്‌ തിരച്ചില്‍ കൂടുതലും നടക്കുന്നത്‌.73 ശതമാനമാണ്‌ ഇവിടെ നടക്കുന്നത്‌.80 ശതമാനം അന്വേഷണം നടക്കുന്നത്‌ ഏതെങ്കിലും പ്രത്യേക ബ്രാന്‍ഡുകളെക്കുറിച്ചാണെന്നും കാണാം.സാമ്പത്തിക മേഖലയിലെ തിരച്ചിലില്‍ 33 ശതമാനവും ബാങ്കിങ്ങ്‌ ,നെറ്റ്‌ ബാങ്കിങ്ങ്‌ എന്നിവയെക്കുറിച്ചാണെന്ന്‌ ഗൂഗിള്‍ ഇന്ത്യ ബിസിനസ്‌ ചീഫ്‌ നരസിംഹ ജയകുമാര്‍ പറയുന്നു. ഇന്‍ഷ്വറന്‍സ്‌ മേഖലയില്‍ ഏറ്റവും അധികം ആളുകള്‍ തെരച്ചില്‍ നടത്തുന്നത്‌ എല്‍ഐസിയാണ്‌.ഐസിഐസിഐ പ്രുഡന്‍ഷ്യലും ബജാജ്‌ അലയന്‍സുമാണ്‌ തൊട്ടുപിന്നിലുള്ള സ്ഥാനങ്ങളില്‍.