Home » » ജോസ് കെ. മാണി എം.പി ജൂണ്‍ ആദ്യവാരം ഓസ്‌ട്രേലിയയിലെത്തുന്നു

ജോസ് കെ. മാണി എം.പി ജൂണ്‍ ആദ്യവാരം ഓസ്‌ട്രേലിയയിലെത്തുന്നു

മെല്‍ബണ്‍: ജോസ് കെ. മാണി എം.പി ജൂണ്‍ ആദ്യവാരം ഓസ്‌ട്രേലിയയിലെത്തും. ന്യൂസിലന്‍ഡിലെ വിവിധ മലയാളി അസോസിയേഷനുകളിലെ പരിപാടികളില്‍ പങ്കെടുത്തശേഷമാണ് സിഡ്‌നി, മെല്‍ബണ്‍, അഡിലൈഡ് എന്നിവിടങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കാനെത്തുന്നത്. പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്‌ട്രേലിയ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. മെല്‍ബണ്‍, സിഡ്‌നി, അഡിലൈഡ് എന്നിവിടങ്ങളില്‍ കേരളത്തിന്റെ വികസന സ്വപ്‌നം സാക്ഷാല്‍ക്കരിക്കുന്നതിന് മുഖാമുഖം പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. മെല്‍ബണിലെ മുഖാമുഖംപരിപാടി ഫ്രാക്സ്റ്റണില്‍ നടത്തുമെന്നും പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പ്രസിഡന്റ് സെബാസറ്റിയന്‍ ജയ്ക്കബിനെ (04345594) എന്ന നമ്പറിലും കണ്‍വീനര്‍ തോമസ് വാതപ്പള്ളിയെ (0412126009)എന്ന നമ്പറിലും ബന്ധപ്പെടണമെന്ന് ഏരിയ കോര്‍ഡിനേറ്റര്‍മാരായ ജോസഫ് കല്ലറ, അലക്‌സ് കുന്നത്ത് അറിയിച്ചു.