മംഗലാപുരം: ദുരന്തത്തിനിരയായ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ബ്ലാക്ക്‌ബോക്‌സിന്റെ പ്രധാനഭാഗമായ ഡിജിറ്റല്‍ ഫ്‌ളൈറ്റ് ഡാറ്റ റെക്കോഡര്‍ (ഡി.എഫ്.ഡി.ആര്‍.) കണ്ടെത്തി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അപകടസ്ഥലത്ത് നടത്തിയ തിരച്ചിലിലാണ് മൂന്നു ദിവസത്തിനു ശേഷം (ഡി.എഫ്.ഡി.ആര്‍ കണ്ടെത്തിയത്. ബ്ലാക്ക്‌ബോക്‌സിന്റെ ഭാഗമായ കോക്പിറ്റ് വോയ്‌സ് റെക്കോഡര്‍ (സി.വി.ആര്‍.), ഡിജിറ്റല്‍ ഫ്‌ളൈറ്റ് ഡാറ്റ അക്വിസിഷന്‍ യൂണിറ്റ് (ഡി.എഫ്.ഡി.എ.യു.) എന്നിവ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
ഫ്‌ളൈറ്റ്ഡാറ്റ റെക്കോഡര്‍ കൂടി കണ്ടെത്തിയതോടെ ദുരന്തത്തിന്റെ കാരണത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചേക്കും.
Home » ദേശീയം » ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ കണ്ടെത്തി
ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ കണ്ടെത്തി
Posted by aussievartha on 21:17 //
