റോം: ഇറ്റലിയില്‍ ആദ്യമായി ക്രിസ്ത്യന്‍ പള്ളിയിലെ പുരോഹിത കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ സ്ത്രീക്ക് അനുമതി. റോമിലെ ആംഗ്ലിക്കന്‍ സഭയാണ് മരിയ വിറ്റോറിയ ലോങ്ഹിറ്റാണോ എന്ന 35 കാരിക്കാണ് പുരോഹിതയാകാന്‍ അനുവാദം പ്രഖ്യാപിച്ചത്. വിവാഹിതയും അധ്യാപികയുമായ മരിയ 19ാം നൂറ്റാണ്ടില്‍ റോമന്‍ കത്തോലിക്കാ വിഭാഗത്തില്‍ നിന്ന് വേര്‍പിരിഞ്ഞുപോയ ഓള്‍ഡ് കാത്തലിക് സഭാ വിശ്വാസിയാണ്. മറ്റുള്ള ക്രിസ്ത്യന്‍ വിഭാഗം സ്ത്രീകള്‍ പൗരോഹിത്യകര്‍മങ്ങള്‍ നടത്തുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും വത്തിക്കാന്‍ അനുവദിച്ചിരുന്നില്ല. ഇനിമുതല്‍ മദര്‍ ലോങ്ഹിതോ എന്നാണ് മരിയ അറിയപ്പെടുക. ക്രിസ്തുവിനുണ്ടായിരുന്ന 12 ശിഷ്യന്‍മാരും പുരുഷന്‍മാരായതിനാലാണ് കത്തോലിക്ക സഭ സ്ത്രീകള്‍ പൗരോഹിത്യ കര്‍മങ്ങളില്‍ ഏര്‍പ്പെടുന്നതിനെ വിലക്കുന്നത്.
