Home » » ചിരഞ്‌ജീവിയുടെ പ്രജാരാജ്യം പാര്‍ട്ടി കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കും

ചിരഞ്‌ജീവിയുടെ പ്രജാരാജ്യം പാര്‍ട്ടി കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കും

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കുമെന്ന്‌ പ്രജാരാജ്യം പാര്‍ട്ടി നേതാവ്‌ ചിരഞ്‌ജീവി പറഞ്ഞു. കോണ്‍ഗ്രസുമായുള്ള സഖ്യചര്‍ച്ചകള്‍ക്കായി ദില്ലിയില്‍ എത്തിയ ചിരംജീവി വൈകിട്ട്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തും. അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ വൈ.എസ്‌ രാജശേഖര റെഡ്ഡിയുടെ മകന്‍ ജഗന്‍മോഹന്‍ റെഡ്ഡി കോണ്‍ഗ്രസ്‌ ഹൈക്കമാന്റിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ വിമത പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സാഹചര്യത്തിലാണ്‌ പ്രജാരാജ്യവുമായി അടുക്കാന്‍ കോണ്‍ഗ്രസ്‌ നടപടികള്‍ തുടങ്ങിയത്‌.