ഹാമില്‍ട്ടണ്‍: ന്യൂസിലന്റിലെ കത്തോലിക്കാ സമൂഹത്തിന് ഏറെ പ്രിയങ്കരനായ ഫാ.ജോസഫ് അക്കരയുടെ നിത്യവ്രത വാഗ്ദാനത്തിന്റെ രജത ജൂബിലി ആഘോഷം ഹാമില്‍ട്ടണില്‍ നടത്തുന്നു. സി.എം.ഐ സഭാംഗമായ അച്ചന്‍ നിത്യവ്രതം സ്വീകരിച്ചിട്ട് കാല്‍നൂറ്റാണ്ട് പിന്നിടുകയാണ്. ഹാമില്‍ട്ടണ്‍ തിരുഹൃദയ കേരള കത്തോലിക്കാ പള്ളിയുടെ ആഭിമുഖ്യത്തിലാണ് ആഘോഷ പരിപാടികള്‍. ജൂണ്‍ ആറിന് ഹാമില്‍ട്ടണ്‍ ക്ലാര്‍ക്കിന്‍സ് റോഡ് സെന്റ്.ജോസഫ് പള്ളിയില്‍ നടക്കുന്ന കൃതജ്ഞതാ ബലിയിലും അനുമോദന യോഗത്തിലും ഹാമില്‍ട്ടണ്‍ ബിഷപ് ഡെന്നിസ് ബ്രൗണ്‍ മുഖ്യകാര്‍മികത്വം വഹിക്കും. വൈകുന്നേരം 4 മണിയോടെയാണ് ജൂബിലി ആഗോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കുക. ന്യൂസിലാന്റിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി മലയാളി വൈദികരടക്കം നിരവധിപ്പേര്‍ ചടങ്ങില്‍ പങ്കെടുക്കും.4.30 ന് അക്കരയച്ചനും ബിഷപ് ഡെന്നീസിനും പള്ളിയങ്കണത്തില്‍ സ്വീകരണം നല്‍കും. താലപ്പൊലിയും മുത്തുക്കുടകളുമായി കേരളരീതിയിലാണ് സ്വീകരണം. കൃതജ്ഞാതാ ബലിക്ക് ശേഷം അനുമോദന സമ്മേളനം ബിഷപ് ഡെന്നീസ് ബ്രൗണ്‍ ഉദ്ഘാടനം ചെയ്യും. ജൂബിലി ആഘോഷ പരിപാടികളുടെ വിജയത്തിനായി പാരിഷ് കമ്മിറ്റിയെ സഹായിക്കാനായി പ്രോഗ്രാം കമ്മിറ്റി, റിസപ്ഷന്‍ ആന്റ് ഇന്‍വിറ്റേഷന്‍ കമ്മിറ്റി, ലിറ്റര്‍ജി, മ്യൂസിക്, പുഡ്, ഡെക്കറേഷന്‍സ്, വോളന്റിയര്‍ തുടങ്ങിയ സബ്കമ്മറ്റികള്‍ പ്രവര്‍ത്തനമാരംഭിച്ചു.പ്രകാശ് ജോസഫ്, സാജു കുര്യന്‍, മാത്യു പോള്‍, സിജു ജോര്‍ജ്, ജോസഫ് എം.ജെ, ബോബി ജോസഫ്, ബിനു ജെയിംസ് എന്നിവരാണ് വിവിധ കമ്മറ്റികളുടെ കോഓര്‍ഡിനേറ്റര്‍മാര്‍. ഹാമില്‍ട്ടണ്‍ സേക്രട്ട് ഹാര്‍ട്ട് പള്ളി വികാരിയായ അക്കരയച്ചന്‍ ഹാമില്‍ട്ടണ്‍ രൂപതിയില്‍പ്പെട്ട സെന്റ് ജോസപ്, സെന്റ് മാത്യൂസ്, സെന്റ് പീറ്റേഴ്‌സ് എന്നീ പള്ളികളിലും വികാരിയായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു പുറമെ മലയാളികള്‍ക്കായി വെല്ലിംഗ്ടണ്‍, ഹോസ്റ്റിംഗ്‌സ്, റോട്ടറുവ, പാംസ്റ്റണ്‍ നോര്‍ത്ത് എന്നിവിടങ്ങളിലും കുര്‍ബാന അര്‍പ്പിക്കുന്നുണ്ട്.
Home » ഓസ്ട്രേലിയ » അക്കരയച്ചന്റെ നിത്യവ്രത രജത ജൂബിലി ആഘോഷം ഹാമില്‍ട്ടണില്‍
അക്കരയച്ചന്റെ നിത്യവ്രത രജത ജൂബിലി ആഘോഷം ഹാമില്‍ട്ടണില്‍
Posted by aussievartha on 10:47 //

