യൂട്യൂബിന് പാകിസ്താന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. പ്രവാചകന്‍ മുഹമ്മദിന്റെ രൂപരേഖ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് യൂട്യൂബ് പാക് സര്‍ക്കാര്‍ നിരോധിച്ചത്. യൂട്യൂബിന് ഏര്‍പ്പെടുത്തിയ നിരോധനം എടുത്തു കളഞ്ഞെങ്കിലും മതനിന്ദക്ക് കാരണമാകുന്ന രൂപരേഖകള്‍ തുടര്‍ന്നും നിരോധിക്കുമെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി നിരീക്ഷിക്കുമെന്നും പാക് ഐ ടി മന്ത്രാലയം അറിയിച്ചു.മതനിന്ദ നടത്തിയതിന്റെ പേരില്‍ ആറു ദിവസം മുമ്പാണ് പാക് ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റി യൂട്യൂബ് നിരോധിച്ചത്. വ്യാഴായ്ച വൈകീട്ടോടെ യൂട്യൂബ് വീണ്ടും ഉപയോക്താക്കള്‍ക്ക് മുന്നില്‍ എത്തും. യൂട്യൂബില്‍ മുസ്ലീംകള്‍ക്ക് എതിരായ വീഡിയോകള്‍ തുടര്‍ന്നും നിരോധിക്കും. പ്രവാചകന്‍ മുഹമ്മദിന്റെ രൂപരേഖ വരക്കാന്‍ മല്‍സരം നടത്തിയതിന്റെ പേരില്‍ ഫെയ്‌സ്ബുക്ക് നിരോധിക്കാന്‍ ലാഹോര്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. നിരോധനം മെയ് 31 വരെ നീളും. പ്രവാചകന്റെ രൂപരേഖ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് രാജ്യമെങ്ങും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു.
Home » വിദേശം » യൂ ട്യൂബ് നിരോധനം പാകിസ്താന്‍ പിന്‍വലിച്ചു
യൂ ട്യൂബ് നിരോധനം പാകിസ്താന്‍ പിന്‍വലിച്ചു
Posted by aussievartha on 19:33 //
