Home » » മാര്‍ക്ക് കുറഞ്ഞു; അച്ഛന്‍ മകനെ പ്രോഗ്രസ് കാര്‍ഡ് തീറ്റിച്ചു

മാര്‍ക്ക് കുറഞ്ഞു; അച്ഛന്‍ മകനെ പ്രോഗ്രസ് കാര്‍ഡ് തീറ്റിച്ചു

പാരിസ്: മാര്‍ക്ക് കുറഞ്ഞതില്‍ ക്ഷുഭിതനായ അച്ഛന്‍ മകനെ സ്‌കൂളിലെ പ്രോഗ്രസ് റിപ്പോര്‍ട്ട് കാര്‍ഡ് തീറ്റിച്ചു. പടിഞ്ഞാറന്‍ ഫ്രാന്‍സിലാണ് സംഭവം.മകന്‍ കാര്‍ഡ് ചവച്ചരച്ച് കഴിക്കാന്‍ വിസമ്മതിച്ചപ്പോള്‍ അച്ഛന്‍ കൈ കൊണ്ട് കടലാസുകള്‍ വായില്‍ കുത്തിത്തിരുകുകയായിരുന്നു. പിറ്റേദിവസം കുട്ടിയുടെ മുറിവേറ്റ ചുണ്ടും കണ്ണിന് ചുറ്റുമുള്ള കറുപ്പടയാളവും ശ്രദ്ധയില്‍പ്പെട്ട് സ്‌കൂളിലെ അധ്യാപകന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് അച്ഛനെ അറസ്റ്റ് ചെയ്തു. ക്ഷോഭം നിയന്ത്രിക്കാനാകാത്തതിനെ തുടര്‍ന്നുള്ള നടപടിയായിരുന്നു അതെന്നും സംഭവത്തിനുശേഷം മകനോട് ക്ഷമാപണം നടത്തിയെന്നും അച്ഛന്‍ കോടതിയെ അറിയിച്ചു.ഇയാളെ പിന്നീട് കോടതി രണ്ടു മാസത്തെ തടവിന് ശിക്ഷിച്ചു. നഷ്ടപരിഹാരമായി മകന് ഒരു യൂറോ നല്‍കാനും കോടതി ഉത്തരവിട്ടു.