Home » » കമ്പനി ഉപദേഷ്ടാവായി ടോണി ബ്ലെയര്‍

കമ്പനി ഉപദേഷ്ടാവായി ടോണി ബ്ലെയര്‍

ലണ്ടന്‍: ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ഇന്ത്യന്‍ വംശജനായ വിനോദ് ഖോസ്ലയുടെ അമേരിക്കന്‍ ആസ്ഥാനമായുള്ള കമ്പനിയുടെ ഉപദേശകനായി. പാരിസ്ഥിതിക സൌഹാര്‍ദ സാങ്കേതിക വിദ്യയുടെ പ്രചാരകരായ കമ്പനിയാണ് ഖോസ്ല വെന്‍ച്യൂയേഴ്സ്. നിലവില്‍ അമേരിക്ക ആസ്ഥാനമായുള്ള നിരവധി കമ്പനികളുടെ സാമ്പത്തിക ഉപദേഷ്ടാവാണ് ടോണി ബ്ലെയര്‍. വിനോദിനൊപ്പം പാരിസ്ഥിതിക സൌഹാര്‍ദ സാങ്കേതിക വിദ്യയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നതിന് തുറന്ന മനസ്സാണ് ഉള്ളതെന്ന് ടോണി ബ്ലെയര്‍ പ്രസ്താവനയില്‍ അറിയിച്ചു.