മുംബൈ: 166 പേരുടെ മരണത്തിന് കാരണമായ മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി അജ്മല്‍ അമീര്‍ കസബ് കുറ്റക്കാരനാണെന്ന് പ്രത്യേക കോടതി. അതേ സമയം തെളിവുകളുടെ അഭാവത്തില്‍ കേസിലെ കൂട്ടുപ്രതികളും ഇന്ത്യന്‍ വംശജരുമായ ഫാഹിം അന്‍സാരി, സബാബുദ്ദീന്‍ അഹമ്മദ് എന്നിവരെ കോടതി വെറുതെ വിട്ടു. കസബിന്റെ ശിക്ഷ തീരുമാനിക്കുന്നതിനുള്ള വാദം ചൊവ്വാഴ്ച ആരംഭിക്കും. പാകിസ്താനിലെ ലഷ്‌കര്‍ മേധാവി ലഖ്‌വി, ജമാഅത്തുദ്ദവാ തലവന്‍ ഹാഫിസ് സയ്യിദ് എന്നിവര്‍ ആക്രമണത്തില്‍ ഗൂഡാലോചന നടത്തിയിട്ടുണ്ടെന്നും കോടതി കണ്ടെത്തി. കേസിന്റെ അന്തിമവിചാരണയ്ക്കായി ഇന്ന് കസബ് അടക്കമുള്ള പ്രതികളെ കോടതിയില്‍ ഹാജരാക്കി. 2008 നവംബര്‍ 26 മുതല്‍ 29 വരെ നീണ്ടുനിന്ന ആക്രമണത്തില്‍ 25 വിദേശികളടക്കം 166 പേരാണ് കൊല്ലപ്പെട്ടത്. കസബിനെതിരെ പ്രോസിക്യൂഷന്‍ ആരോപിച്ച 86 കുറ്റങ്ങളും കോടതി ശരിവച്ചു. രാജ്യത്തിനെതിരായ യുദ്ധം, കൊപാതകം, കൊലപാതകശ്രമം, ഗൂഡാലോചന എന്നിങ്ങനെ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. കസബിനെതിരായ ഓരോ ആരോപണവും എടുത്ത് പറഞ്ഞുള്ള വിധി പ്രസ്താവം അവസാനിച്ചത് മൂന്നു മണിയോടെയാണ്. 22 കാരനായ കസബ് നിര്‍വികാരനായി നിന്ന് വിധിപ്രസ്താവം കേട്ടു.
കസബിനെതിരെ പ്രോസിക്യൂഷന്‍ ആരോപിച്ച 86 കുറ്റങ്ങളും കോടതി ശരിവച്ചു. രാജ്യത്തിനെതിരായ യുദ്ധം, കൊപാതകം, കൊലപാതകശ്രമം, ഗൂഡാലോചന എന്നിങ്ങനെ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. കസബിനെതിരായ ഓരോ ആരോപണവും എടുത്ത് പറഞ്ഞുള്ള വിധി പ്രസ്താവം അവസാനിച്ചത് മൂന്നു മണിയോടെയാണ്. 22 കാരനായ കസബ് നിര്‍വികാരനായി നിന്ന് വിധിപ്രസ്താവം കേട്ടു.
താജ്, ഒബ്‌റോയ്, സി.എസ്.ടി. എന്നിവിടങ്ങളിലെ സി.സി.ടി.വി.യില്‍ പകര്‍ത്തിയ ചിത്രങ്ങളും പത്രഫോട്ടോഗ്രാഫര്‍മാരായ സെബാസ്റ്റ്യന്‍ ഡിസൂസ, ശ്രീരാം വെര്‍ണേക്കര്‍ എന്നിവര്‍ എടുത്ത ഫോട്ടോകളും കോടതിയില്‍ സമര്‍പ്പിച്ചു. കോടതിയില്‍ കസബ് പലതവണ മൊഴിമാറ്റി. ആദ്യം ചില കുറ്റങ്ങള്‍ ഏറ്റ ഇയാള്‍ പിന്നീട്, എല്ലാം ചെയ്തത് തന്റെ ഒപ്പമുണ്ടായിരുന്ന ഇസ്മായിലാണെന്നു പറഞ്ഞു. ഒരിടയ്ക്ക് താന്‍ ഭീകരസംഘത്തിലുള്ള ആളല്ലെന്നും തന്നെ പോലീസ് ജുഹുവില്‍ നിന്നു പിടികൂടുകയായിരുന്നെന്നും പറഞ്ഞു. തോക്കേന്തി നില്‍ക്കുന്ന ഫോട്ടോയില്‍ തന്റെ രൂപമുള്ള മറ്റാരോ ആണെന്നും തനിക്ക് 18 വയസ്സു പൂര്‍ത്തിയായിട്ടില്ലെന്നും കസബ് പിന്നീട് പറയുകയുണ്ടായി. എന്നാല്‍ വൈദ്യപരിശോധനയില്‍ കസബിന് 21 വയസ്സ് ആയെന്ന് തെളിഞ്ഞു. കേസില്‍ പിടികിട്ടാപ്പുള്ളികളായ 27 പേര്‍ക്കായി കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ലഷ്‌കര്‍ മേധാവിയായ ലഖ്‌വി, ജമാഅത്തുദ്ദവാ തലവന്‍ ഹാഫിസ് സയ്യിദ് എന്നിവരും ഇതില്‍പ്പെടും.
