വാഷിങ്ടണ്‍: ഋത്വിക്ക് റോഷനും മെക്‌സിക്കന്‍ നടി ബാര്‍ബറാ മോറിയും പ്രധാന വേഷങ്ങളിലെത്തുന്ന ബോളിവുഡ് സിനിമയായ കൈറ്റ്‌സ് അമേരിക്കയിലും ഹിറ്റ്. ഇതോടെ യുഎസ് ബോക്‌സ് ഓഫീസില്‍ ആദ്യ പത്തു സിനിമകളുടെ പട്ടികയില്‍ ഇടം നേടിയ ആദ്യ ബോളിവുഡ് സിനിമയായി രാകേഷ് റോഷന്‍ നിര്‍മിച്ച് അനുരാഗ് ബസു സംവിധാനം നിര്‍വഹിച്ച കൈറ്റ്‌സ് മാറി.അമേരിക്കയില്‍ റിലീസ് ചെയ്ത ആദ്യ ആഴ്ചയില്‍ തന്നെ കൈറ്റ്‌സ് യു.എസ് ബോക്‌സ് ഓഫീസില്‍ പത്താം സ്ഥാനത്ത് കുതിച്ചെത്തി. 10 ലക്ഷം ഡോളറാണ് മെയ് 21 മുതല്‍ 23 വരെയുളള മൂന്നു ദിവസങ്ങളില്‍ സിനിമ വാരിക്കൂട്ടിയത്. യുഎസില്‍ ആദ്യമായാണ് ഒരു ബോളിവുഡ് സിനിമക്ക് ഇത്ര സ്വീകാര്യത ലഭിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ സിനിമയെക്കുറിച്ചുളള നിരൂപണങ്ങളും സജീവമായിരുന്നു. അമേരിക്കയിലെ പ്രമുഖ ഫിലിം റിവ്യു വെബ്‌സൈറ്റായ റോട്ടണ്‍ ടൊമാറ്റോസ് കൈറ്റസിന് 85 ശതമാനം മാര്‍ക്കാണ് നല്‍കുന്നത്. അതേസമയം, ഇന്ത്യയില്‍ ആദ്യ ദിവസം കൂടുതല്‍ കളക്ഷന്‍ നേടിയ സിനികളുടെ പട്ടികയില്‍ കൈറ്റസ് രണ്ടാമതെത്തി. 'ത്രി ഇഡിയറ്റസ്' ആണ് ഇപ്പോഴും നമ്പര്‍ വണ്‍. ആദ്യ ദിവസം ഇന്ത്യയില്‍ നിന്ന് 21 കോടി രൂപയാണ് കൈവരിച്ചത്. ഇന്ത്യയില്‍ 2,000 സ്‌ക്രീനുകളിലായി പ്രതിദിനം 10,000 ഷോകളാണുള്ളത്. വിദേശത്ത് മൊത്തം 500 സ്‌ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. യുകെ ബോക്‌സ് ഓഫീസിലും കൈറ്റ്‌സിന് മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. ആദ്യ പത്തു സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് കൈറ്റ്‌സ്. അന്താരാഷ്ട്ര സമൂഹത്തിനായി റീമിക്‌സ് ചെയ്ത സിനിമയുടെ പുതിയ പതിപ്പ് വരുന്ന വെള്ളിയാഴ്ച, മെയ് 28ന് റിലീസ് ചെയ്യാനിരിക്കുകയാണ്. ഹോളിവുഡ് സിനിമ നിര്‍മാതാവായ ബ്രെറ്റ് റാറ്റ്‌നറാണ് പുതിയ പതിപ്പ് ഒരുക്കുന്നത്. അമേരിക്കയില്‍ സിനിമയുടെ രണ്ട് പതിപ്പുകളും പ്രദര്‍ശനത്തിനുണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു
കടപ്പാട് : മാതൃഭൂമി
Home » » 'കൈറ്റസ്' പുതിയ ഉയരങ്ങളിലേക്ക്
'കൈറ്റസ്' പുതിയ ഉയരങ്ങളിലേക്ക്
Posted by aussievartha on 00:10 //
