Home » » ലോകത്തിലെ മികച്ച നഗരങ്ങള്‍ : സിഡ്നി പത്താമത് , മെല്‍ബണ്‍ പതിനെട്ടാം സ്ഥാനത്ത്

ലോകത്തിലെ മികച്ച നഗരങ്ങള്‍ : സിഡ്നി പത്താമത് , മെല്‍ബണ്‍ പതിനെട്ടാം സ്ഥാനത്ത്


ലോകത്തിലെ മികച്ച നഗരങ്ങള്‍ കണ്ടെത്തുവാനായി നടത്തുന്ന മേര്‍സര്‍ ക്വാളിറ്റി ഓഫ് ലിവിംഗ് സര്‍വേയില്‍ സിഡ്നി പത്താമതും മെല്‍ബണ്‍ പതിനെട്ടാം സ്ഥാനത്തുംമെത്തി. മറ്റു ഓസ്ട്രലിയന്‍ നഗരങ്ങളുടെ റേറ്റിംഗ് ഇപ്രകാരമാണ് , പെര്‍ത്ത് (21), കാന്‍ബെറ (26), അഡലെയ്ഡ് (32) , ബ്രിസ്ബന്‍ (36) .പക്ഷെ ഓസ്ട്രലിയന്‍ നഗരങ്ങളെയെല്ലാം കടത്തിവെട്ടി ന്യൂസിലണ്ടിലെ ഓക്ക് ലാന്‍ഡ്‌ , കാനഡയുടെ വാന്‍ക്യുവരിനോടപ്പം നാലാം സ്ഥാനം പങ്കിട്ടു . സാമ്പത്തികം ,രാഷ്ട്രീയം, പരിതസ്ഥിതി,ആരോഗൃം,വിദ്യാഭ്യാസം,ഗതാഗതം തുടങ്ങിയ മുപ്പത്തിയൊന്‍പ്പതു മാനദണ്ടങ്ങള്‍ അടിസ്ഥാനമാക്കിയാണ് സര്‍വ്വേ നടത്തിയത് .
മൊത്തം 221 നഗരങ്ങളെ ഉള്‍പെടുത്തിയ സര്‍വേയില്‍ ഒന്നാമതെത്തിയത് ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയാണ് .സൂറിച്ചും ജനീവയും ആണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍ . യുദ്ധവും നിത്യനേയുളള സ്ഫോടനങ്ങളും മൂലം അരക്ഷിതാവസ്ഥ പൂണ്ട ബാഗ്ദാദാണ് ലിസ്റ്റില്‍ എറ്റവും പിന്നില്‍. മികച്ച അമ്പതു സിറ്റികളുടെ കൂട്ടത്തില്‍ ഇന്ത്യയില്‍ നിന്നും ഒന്നുപോലുമില്ല . കാനഡയിലെ കാള്‍ഗാരി ഒന്നാം സ്ഥാനത്തുവന്ന ഇക്കോ സിറ്റി ഗ്രൂപ്പില്‍ അഡലെയ്ഡ് എഴാം സ്ഥാനത്തുവന്നു.