Home » » ശ്രീശ്രീ രവിശങ്കര്‍ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു

ശ്രീശ്രീ രവിശങ്കര്‍ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു

ബാംഗ്ലൂര്‍: ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍ വധശ്രമത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി ഏഴ് മണിയോടെ ബാംഗ്ലൂര്‍ കനകപുര റോഡിലുള്ള ആര്‍ട്ട് ഓഫ് ലിവിങ് ആശ്രമത്തിന്റെ പരിസരത്തുവെച്ചാണ് അജ്ഞാതന്‍ അദ്ദേഹത്തിനുനേരെ വെടിയുതിര്‍ത്തത്. ഒരു അനുയായിക്ക് വെടിയേറ്റു. ശ്രീശ്രീ രവിശങ്കര്‍ സുരക്ഷിതനാണ്. ഞായറാഴ്ച രാത്രി ഏഴ് മണിക്ക് പതിവ് സത്സംഗം പൂര്‍ത്തിയാക്കി വേദിയില്‍ നിന്നിറങ്ങി കാറില്‍ കയറിയപ്പോഴാണ് അദ്ദേഹത്തിനുേരെ അനുയായികള്‍ക്കിടയില്‍നിന്ന് ഒരാള്‍ അപ്രതീക്ഷിതമായി വെടിവെച്ചത്. ഇതിനോടകംതന്നെ ശ്രീശ്രീ രവിശങ്കര്‍ കാറില്‍ കയറിക്കഴിഞ്ഞിരുന്നതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.