Home » » പ്രവാസി കേരള കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ ഫ്രാക്‌സ്റ്റണില്‍

പ്രവാസി കേരള കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ ഫ്രാക്‌സ്റ്റണില്‍

മെല്‍ബണ്‍: പ്രവാസി കേരള കോണ്‍ഗ്രസ് സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ജൂണ്‍ ആറിന് ഫ്രാക്‌സ്ശ്ശണില്‍ നടക്കും. കാലത്ത് 10.30ന് ജോസ് കെ.മാണി എം.പി. ഉദ്ഘാടനം ചെയ്യും. യൂത്ത് ഫ്രണ്ട് ജനല്‍ സെക്രട്ടറി ജെയിംസ് തെക്കാനടാന്‍ മുഖ്യപ്രഭാഷണം നടത്തും. ബിജോമോന്‍ ചേന്നാസ് ആശംസകള്‍ നേരും. കണ്‍വെന്‍ഷന്റെ വിജയത്തിനുവേണ്ടി സെബാസ്റ്റിയന്‍ ജേക്കബിന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സ്വാഗതസംഘം രൂപവത്കരണയോഗം പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്‌ട്രേലിയ കോ-ഓര്‍ഡിനേറ്റര്‍ റെജി പാറയ്ക്കന്‍ ഉദ്ഘാടനം ചെയ്തു. തോമസ് പാതപ്പള്ളി, അലക്‌സ് കുന്നത്ത്, ജോസഫ് കല്ലറ, പ്രദീപ് വലിയപറമ്പില്‍, സിജോ ഇടുക്കി, ബേബി സിറിയക്, കിഷോര്‍ ജോസ്, ആഷിഷ് സിറിയക് എന്നിവര്‍ സംസാരിച്ചു.