ലണ്ടന്‍: ബ്രിട്ടനിലെ ഹൗസ് ഓഫ് കോമണ്‍സിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ല. ഇതോടെ രാജ്യത്ത് തൂക്ക് പാര്‍ലമെന്റ് വരുമെന്ന് ഉറപ്പായി. 650 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 602 സീറ്റുകളില്‍ ഫലം പ്രഖ്യാപിച്ചു.കണ്‍സര്‍വേറ്റീവുകള്‍ 286 സീറ്റുകള്‍ നേടിയപ്പോള്‍ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടി 239 സീറ്റുകള്‍ കരസ്ഥമാക്കി. ലിബറല്‍ ഡമോക്രാറ്റുകള്‍ 51 സീറ്റും സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി ആറ് സീറ്റുകളും സ്വന്തമാക്കി. അഭിപ്രായസര്‍വ്വേ ഫലങ്ങളെ സാധൂരിക്കുന്ന രീതിയില്‍ കണ്‍സര്‍വേറ്റീവുകള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരിക്കുകയാണ്. ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിക്ക് ജനങ്ങളുടെ പിന്തുണ നഷ്‌ടപ്പെടുന്നുവെന്ന് നാലിലൊന്ന് ഫലങ്ങള്‍ പുറത്തുവന്നുകഴിഞ്ഞയുടന്‍ കണ്‍സര്‍വേറ്റിവ് നേതാവ് ഡേവിഡ് കാമറോണ്‍ പറഞ്ഞു.
election
Home » വിദേശം » ബ്രട്ടനില്‍ കണ്‍സര്‍വേറ്റീവുകള്‍ ഏറ്റവും വലിയ ഒറ്റകക്ഷി
ബ്രട്ടനില്‍ കണ്‍സര്‍വേറ്റീവുകള്‍ ഏറ്റവും വലിയ ഒറ്റകക്ഷി
Posted by aussievartha on 23:15 //
