Home » » കസബിനെ തൂക്കിലേറ്റാന്‍ കൊതിച്ച് മാമ്മു സിങ്

കസബിനെ തൂക്കിലേറ്റാന്‍ കൊതിച്ച് മാമ്മു സിങ്

മീററ്റ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാകിസ്താന്‍ തീവ്രവാദി അബ്ദുള്‍ അജ്മല്‍ കസബിനെ കഴുവേറ്റാന്‍ തയ്യാറാണെന്ന് മീററ്റ് സ്വദേശിയായ ആരാച്ചാര്‍.

മീററ്റിലെ ആരാച്ചാര്‍ കുടുംബത്തിലെ പുതുതലമുറക്കാരന്‍ മാമ്മു സിങണ് കസബിനെ തന്റെ കൈകൊണ്ട് തന്നെ കൊലപ്പെടുത്താന്‍ സര്‍ക്കാരിന്റെ വിളിക്കായി കാത്തിരിക്കുന്നത്.

കസബിനു വേണ്ടി കൊലക്കയറൊരുക്കാന്‍ ഞാന്‍ കൊതിക്കുന്നു. അയാള്‍ തൂക്കുകയറില്‍ പിടയുന്നതു എനിക്കു കാണണം. കസബിനെ തൂക്കാനുള്ള ഔദ്യോഗിക ക്ഷണം ലഭിക്കാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുകയാണ് ഞാന്‍.''ഉത്തര്‍പ്രദേശിലെ മീററ്റ് സെന്‍ട്രല്‍ ജയിലിലെ ആരാച്ചാരായ മാമ്മു പറയുന്നു.

കസബിന് വധശിക്ഷ ലഭിച്ചതില്‍ സന്തോഷമുണ്ട്. എത്രയും വേഗം അയാളെ തൂക്കിലേറ്റണമെന്നാണ് എന്റെ അഭിപ്രായം. നമ്മുടെ രാജ്യത്തിനു നേരേ ആക്രമണം നടത്തും മുമ്പ് ഭീകരര്‍ക്ക് നൂറു വട്ടമെങ്കിലും ആലോചിക്കാന്‍ കസബിന്റെ വധശിക്ഷ ഉതകും.

കസബിനു വധശിക്ഷ വിധിച്ചതായുള്ള വാര്‍ത്ത ടിവി ചാനലുകളിലൂടെ അറിഞ്ഞ നിമിഷം മുതല്‍ അയാളെ തൂക്കിലേറ്റാന്‍ മാനസികമായി ഒരുങ്ങിക്കഴിഞ്ഞതായും മാമ്മു പറഞ്ഞു. തൂക്കിലേറ്റലിനെ കലയെന്ന് അറുപത്തഞ്ചുകാരനായ സിംഗ് വിശേഷിപ്പിക്കുന്നത്. വിശേഷിപ്പിച്ച മാമ്മു അതു ധീരന്‍മാര്‍ക്കു മാത്രം പറഞ്ഞിട്ടുള്ള പണിയാണെന്നും വിശ്വസിക്കുന്നു.

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ പല സംസ്ഥാനങ്ങളിലും മാമ്മു ആരാച്ചാര്‍പ്പണി ചെയ്തിട്ടുണ്ട്. പലയിടത്തും തൂക്കുകയര്‍ നിര്‍മാണത്തിലും മറ്റും സഹായിക്കുകയും ചെയ്തിട്ടുണ്ട്. മാമ്മു സിംഗിന്റെ പിതാവും ആരാച്ചാരായിരുന്നു.

ഇന്ദിരാഗാന്ധി വധക്കേസിലെ മുഖ്യപ്രതികളായ സത്‌വന്ത് സിംഗിനെയും കേഹര്‍ സിംഗിനെയും രണ്ടു പതിറ്റാണ്ടു മുമ്പ് തൂക്കിലേറ്റിയത് മാമ്മുവിന്റെ പിതാവ് കല്ലുവായിരുന്നു.