Home » » യു.ഡി.എഫ് ആരുടെയും കുത്തകയല്ല -കെ.എം. മാണി

യു.ഡി.എഫ് ആരുടെയും കുത്തകയല്ല -കെ.എം. മാണി

കോട്ടയം: യു.ഡി.എഫ് ആരുടെയും കുത്തകയല്ലെന്നും എല്‍.ഡി.എഫ് പോലെയല്ല യു.ഡി.എഫ് എന്നും കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണി. കേരള കോണ്‍ഗ്രസ് മാണി ജോസഫ് ഗ്രൂപ്പ് ലയന സമ്മേളനം കോട്ടയം തിരുനക്കര മൈതാനിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുമുന്നണി സ്വേച്ഛാധിപത്യ ഭരണമാണെന്നും അതേസമയം യു.ഡി.എഫില്‍ നേതൃത്വം കോണ്‍ഗ്രസിനാണെങ്കിലും ഒരു എം.എല്‍.എ പോലുമല്ലാത്ത ടി.എം. ജേക്കബിനും ഒരു എം.എല്‍.എ മാത്രമുള്ള ആര്‍. ബാലകൃഷ്ണപ്പിള്ളക്കും ഒരേശബ്ദമാണെന്നും മാണി പറഞ്ഞു. മാത്രമല്ല കേരള കോണ്‍ഗ്രസുകളുടെ ഐക്യം ഊട്ടി ഉറപ്പിക്കാന്‍ ഈ ലയനം സഹായകമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാണി ജോസഫ് ലയനത്തെ എതിര്‍ക്കുന്നത് സി.പി.എം ആണ്. ലയനവുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തുന്ന പ്രസ്താവനകളില്‍ കഴമ്പില്ല. സഭയെയും സമുദായത്തെയും അവഹേളിക്കുന്ന പിണറായിക്ക് ശക്തമായ തിരിച്ചടി നല്‍കും. പിണറായി ക്രൈസ്തവ മത മേലധ്യക്ഷന്മാരെ പരിഹസിക്കുന്നു. കേരള കോണ്‍ഗ്രസ് ലയനത്തിനു പിന്നില്‍ മത മേലധ്യക്ഷന്മാരെന്നാണ് പിണറായി പറയുന്നത്. മാണി പറഞ്ഞു.