Home » , » മുഹമ്മദ് അസ്ഹറുദ്ദീന്‍ കേരളത്തിലേക്ക്

മുഹമ്മദ് അസ്ഹറുദ്ദീന്‍ കേരളത്തിലേക്ക്

കോണ്‍ഗ്രസ് എംപിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍ കേരളത്തിലേക്ക്. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് അസ്ഹറുദ്ദീന്‍ വ്യാഴാഴ്ച കേരളത്തിലെത്തുന്നത്. അംഗത്വ വിതരണം ശക്തിപ്പെടുത്തുകയെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഔറംഗബാദില്‍ നിന്നുള്ള ജനപ്രതിനിധി കൂടിയായ അസ്ഹറുദ്ദീന്‍ സന്ദര്‍ശനം നടത്തുന്നത്.കേരളത്തില്‍ ഒരു ദിവസം തങ്ങുന്ന അസ്ഹര്‍ കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ യൂത്ത് കോണ്‍ഗ്രസ് പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. ഇതിന് പുറമെ ഒരു സൗഹൃദ ക്രിക്കറ്റ് മത്സരത്തിലും താരം പങ്കെടുക്കുന്നുണ്ട്.