കൊല്ലം: 38 ശ്രീലങ്കന്‍ വംശജര്‍ ഇന്നലെ കൊല്ലത്ത് പിടിയിലായ സംഭവത്തിന് പിന്നില്‍ മനുഷ്യക്കടത്ത് സംഘമായിരുന്നുവെന്ന് വ്യക്തമായി. ഏജന്റ് മുഖേന കേരളത്തില്‍ എത്തി ഓസ്‌ട്രേലിയയിലേയ്‌ക്ക് കടക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം എന്ന് പോലീസ് പറഞ്ഞു. കൊല്ലത്തു നിന്നും ബോട്ടില്‍ ഇന്തോനേഷ്യ വഴി ഓസ്ട്രേലിയയില്‍ എത്തുകയായിരിന്നു ഇവരുടെ പ്ലാന്‍ .പിടിയിലായവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധമുണ്ടോയെന്നാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. കുട്ടികളും സ്‌ത്രീകളും അടങ്ങിയ സംഘത്തെ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‌തുവരികയാണ്. പിടിയിലായ ഏജന്റില്‍ നിന്നാണ് ശ്രീലങ്കന്‍ വംശജര്‍ ഓസ്‌ട്രേലിയയിലേയ്‌ക്ക് കടക്കാന്‍ എത്തിയവരാണെന്ന് വ്യക്തമായത്.
Home » ഓസ്ട്രേലിയ » ഓസ്‌ട്രേലിയയ്‌ക്ക് കടക്കാന്‍ എത്തിയ ലങ്കന്‍ വംശജര്‍ കൊല്ലത്ത് പിടിയിലായി .
ഓസ്‌ട്രേലിയയ്‌ക്ക് കടക്കാന്‍ എത്തിയ ലങ്കന്‍ വംശജര്‍ കൊല്ലത്ത് പിടിയിലായി .
Posted by aussievartha on 18:22 //
