ലണ്ടന്‍: രണ്ടാം ലോകയുദ്ധത്തിനു ശേഷം ആദ്യമായി ബ്രിട്ടനില്‍ കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയും മുഖ്യപ്രതിപക്ഷമായ കണ്‍സര്‍വേറ്റീവുകളും അരയും തലയും മുറുക്കി രംഗത്ത്. പാര്‍ലമെന്റില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ മൂന്നാമത്തെ വലിയ കക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണ നേടിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ് ഇരുകൂട്ടരും. സര്‍ക്കാര്‍ രൂപീകരണത്തിന് തങ്ങളുടെ പിന്തുണ അനിവാര്യമായ പശ്‌ചാത്തലത്തില്‍ ചര്‍ച്ചകളില്‍ കടുത്ത വിലപേശല്‍ ആണ് ലിബറല്‍ പാര്‍ട്ടി നടത്തുന്നത്. പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കണ്‍സര്‍വേറ്റീവുകളുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുന്നതിനാണ് ലിബറലുകള്‍ മുന്‍തൂക്കം നല്‍കുന്നത്. എന്നാല്‍ സമാന്തരമായി ലേബര്‍ പാര്‍ട്ടിയുമായി ലിബറല്‍ നേതൃത്വം ആശയവിനിമയം നടത്തുന്നുണ്ട്.
Home » വിദേശം » ബ്രിട്ടനില്‍ കൂട്ടുകക്ഷി സര്‍ക്കാരിന് ചര്‍ച്ച പുരോഗമിക്കുന്നു
ബ്രിട്ടനില്‍ കൂട്ടുകക്ഷി സര്‍ക്കാരിന് ചര്‍ച്ച പുരോഗമിക്കുന്നു
Posted by aussievartha on 08:30 //
