സിഡ്നി : സമ്പദ് രംഗം മെച്ചപെടുന്നനുസരിച്ചു വേതന നിരക്കും വര്‍ധിക്കുന്നുതായി മെല്ബണിലെ ഒരു സ്ഥാപനം നടത്തിയ പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിന്ടയില്‍ വേതന നിരക്കില്‍ 4.3% വര്‍ധനയുണ്ടായ്തായ് അവര്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു . ഫെബ്രുവരിയില്‍ അവസാനിച്ച ത്രിമാസ കാലയളവില്‍ ഇതു 3.2 ശതമാനവും അതിനുമുന്‍പ് 2.9 ശതമാനവും ആയിരിന്നു വേതന വര്‍ധനവ് .
ബോണസുകളും ഓവര്‍ ടൈം പേമെന്റ്കളും മാണ് വേതന നിരക്കില്‍ ഈ മാറ്റമുണ്ടാക്കിയത്. സര്‍വേയില്‍ പങ്കെടുത്ത 96% ആളുകളും തങ്ങള്‍ക്ക് ശമ്പളനിരക്കില്‍ വര്‍ധനവ് ഉണ്ടായ കാരൃം സമ്മതിച്ചു .റീട്ടേയില്‍ രംഗത്തുളളവര്‍ക്കും ക്ലെറിക്കല്‍ ജോലികള്‍ ചെയുന്നവര്‍ക്കുമാണ് ഏറ്റവും കുറവ് നിരക്ക് വര്‍ധന ഉണ്ടായിട്ടുള്ളത് . ഓസ്ട്രേലിയയിലെ മെച്ചപെടുന്ന സാമ്പത്തിക നിലയും കുറഞ്ഞു വരുന്ന അണ്‍എംപ്ലോയ്മെന്റ് നിരക്കുമാണ് ശമ്പളനിരക്കില്‍ വര്‍ധന ഉണ്ടാകാനുള്ള പൊതുവായ കാരണം .
പക്ഷെ രൂപയുമായുള്ള വിനിമയനിരക്കില്‍ ഓസ്ട്രലിയന്‍ ഡോളറിനു കഴിഞ്ഞ മൂന്ന് ആഴ്ചക്കുള്ളില്‍ നാലു രൂപയോളം കുറവുണ്ടായതു ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായി .

