മെല്‍ബണിലെ ടൂറോങ് സ്റ്റേഷനില്‍ പ്രാം സഹിതം ട്രെയിന്‍ പാളത്തില്‍ വീണ കുട്ടി അത്ഭുതമായി രക്ഷപെട്ടു . അമ്മയോടും അമ്മൂമയോടും ഒപ്പം ട്രെയിന്‍ കാത്തുനില്ക്കുകയായിരിന്ന കുട്ടിയിരുന്ന പ്രാം ട്രെയിന്‍ പ്ലാറ്റ്ഫോമില്‍ വന്ന നിമിഷത്തില്‍ തന്നെ ഉരുണ്ടു പാളത്തില്‍ വീഴുകുകയായിരിന്നു. പാളത്തിന്റെ നടുവില്‍ വീണ കുട്ടിയുടെ മീതെ രണ്ടു ബോഗ്ഗികള്‍ കടന്നു പോയെങ്കിലും കുട്ടിക്ക് കാര്യമായ പരിക്കൊന്നും പറ്റിയില്ല . കഴിഞ്ഞ ഒക്ടോബറില്‍ സൌരിഷ് വര്‍മയെന്ന ഇന്‍ഡ്യന്‍ കുട്ടിയും സമാനമായൊരു സംഭവത്തില്‍ രക്ഷപ്പെട്ടിരുന്നു.
x
